ആകാശത്ത് വിമാനത്തിനുള്ളിൽ യാത്രക്കാർ 'പറന്നു', സീലിങ്ങിലിടിച്ച് 50 യാത്രക്കാർക്ക് ​പരിക്ക്, ചിലർക്ക് ​ഗുരുതരം

Published : Mar 11, 2024, 05:15 PM ISTUpdated : Mar 11, 2024, 05:19 PM IST
ആകാശത്ത് വിമാനത്തിനുള്ളിൽ യാത്രക്കാർ 'പറന്നു', സീലിങ്ങിലിടിച്ച് 50 യാത്രക്കാർക്ക് ​പരിക്ക്, ചിലർക്ക് ​ഗുരുതരം

Synopsis

പെട്ടെന്ന് വിമാനം ശക്തമായി താഴേക്ക് ചലിച്ചപ്പോൾ പല യാത്രക്കാരും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ലെന്നും പറയുന്നു. സീറ്റ് ബെൽറ്റ് ധരിക്കാത്ത യാത്രക്കാർ കാബിനിൽ പറക്കുന്ന സാഹചര്യമുണ്ടായെന്നും യാത്രക്കാർ പറഞ്ഞു.

സിഡ്നി: വിമാനം യാത്രക്കിടെ ആകാശച്ചുഴിയിൽപ്പെട്ട് അപകടം. ഓസ്ട്രേലിയയിലെ സിഡ്‌നിയിൽ നിന്ന് ഓക്‌ലൻഡിലേക്കുള്ള ബോയിംഗ് 787-9 വിമാനത്തിലാണ് സംഭവം. ആകാശത്തുവെച്ച് വിമാനം പെട്ടെന്ന് വായുവിൽ താഴേക്ക് ചലിക്കുകയും തുടർന്നുണ്ടായ അപകടത്തിൽ  അമ്പത് പേർക്ക് പരിക്കേറ്റതായും ഫോർബ്സ് റിപ്പോർട്ട് ചെയ്തു. ചിലിയൻ എയർലൈൻ ലാതമിന്റെ വിമാനമാണ് അപകടത്തിൽപ്പെട്ടത്.  വിമാനം അപ്രതീക്ഷിതമായി താഴേക്ക് ചലിച്ചതിനാൽ ഉൾവശം ശക്തമായി കുലുങ്ങുകയും യാത്രക്കാരിൽ ചിലരും ക്രൂ അം​ഗങ്ങളും കാബിനിൽ പറന്നെന്നും മേൽക്കൂരയിൽ ഇടിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.

പരിക്കേറ്റവരിൽ പത്ത് പേരുടെ നില ​ഗുരുതരമാണ്.  FlightAware റിപ്പോർട്ട്  അനുസരിച്ച്, LA800 വിമാനം പ്രാദേശിക സമയം വൈകുന്നേരം 4:26 ന് ഓക്ക്‌ലൻഡിൽ ലാൻഡ് ചെയ്തു. പറക്കുന്നതിനിടെ സാങ്കേതിക പ്രശ്നമുണ്ടായതായും ഇത് വിമാനം ശക്തമായി കുലുങ്ങാൻ കാരണമായതായും  ലതം എയർലൈൻസ് അറിയിച്ചു. എന്നാൽ, എന്താണ് സാങ്കേതിക സംഭവമെന്ന് എയർലൈൻ വ്യക്തമാക്കിയിട്ടില്ല. വിമാനത്തിലെ യാത്രക്കാരാണ്  മിഡ്-എയർ ഡ്രോപ്പ് ഉണ്ടായതായി പറഞ്ഞത്.

Read More.... പറക്കുന്നതിനിടെ പൈലറ്റുമാർ ഉറങ്ങിപ്പോയത് അരമണിക്കൂർ!153 യാത്രികരുമായി വിമാനം, പിന്നെ സംഭവിച്ചത്..

പെട്ടെന്ന് വിമാനം ശക്തമായി താഴേക്ക് ചലിച്ചപ്പോൾ പല യാത്രക്കാരും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ലെന്നും പറയുന്നു. സീറ്റ് ബെൽറ്റ് ധരിക്കാത്ത യാത്രക്കാർ കാബിനിൽ പറക്കുന്ന സാഹചര്യമുണ്ടായെന്നും യാത്രക്കാർ പറഞ്ഞു. ആളുകൾ പറന്നിടിച്ച് വിമാനത്തിൻ്റെ സീലിംഗിന് കേടുപറ്റി. ചിലിയുടെ മുൻനിര കാരിയറാണ് ലതം എയർലൈൻസ്. 16,000 അടി ഉയരത്തിൽ ബോയിംഗ് 737-9 വാതി പൊട്ടിത്തെറിച്ചത് ഉൾപ്പെടെ അപകടമുണ്ടായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് 

PREV
click me!

Recommended Stories

ഇരട്ട കുട്ടികൾക്ക് ജന്മം നൽകി, പിന്നാലെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുടെ വിയോഗം; ഹൃദയം പൊട്ടുന്ന കുറിപ്പുമായി ഭർത്താവ്
കൂട്ടക്കൊലക്കേസ് പ്രതിയുടെ വധശിക്ഷ നടപ്പാക്കിയത് 13കാരന്‍, 80000 പേര്‍ സാക്ഷികള്‍, പരസ്യമായി വധശിക്ഷ നടപ്പാക്കി താലിബാൻ; വ്യാപക വിമർശനം