ബ്രസീല്‍ ജയിലില്‍ ചേരിതിരിഞ്ഞ് അടി; 52 തടവുകാർ കൊല്ലപ്പെട്ടു

Published : Jul 30, 2019, 07:43 AM ISTUpdated : Jul 30, 2019, 11:40 AM IST
ബ്രസീല്‍ ജയിലില്‍ ചേരിതിരിഞ്ഞ് അടി; 52 തടവുകാർ കൊല്ലപ്പെട്ടു

Synopsis

ജയിലില്‍ കഴിയുന്നവരിലെ രണ്ട് സംഘങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമാണ് കലാപത്തില്‍ കലാശിച്ചത്. സംഘര്‍ഷം അഞ്ച് മണിക്കൂറോളം നീണ്ടു. 16 മൃതദേഹങ്ങള്‍ തലവെട്ടി മാറ്റിയ നിലയിലായിരുന്നു

ബ്രസീലിയ: ബ്രസീലിലെ ജയിലില്‍ തടവുകാര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയതിനെ തുടർന്നുണ്ടായ കലാപത്തിൽ 52 പേർ കൊല്ലപ്പെട്ടു. ബ്രസീലിലെ അൾട്ടമിറ ജയിലിലാണ് സംഭവം. ജയിലില്‍ കഴിയുന്നവരിലെ രണ്ട് സംഘങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമാണ് കലാപത്തില്‍ കലാശിച്ചത്. 

സംഘര്‍ഷം അഞ്ച് മണിക്കൂറോളം നീണ്ടു. 16 മൃതദേഹങ്ങള്‍ തലവെട്ടി മാറ്റിയ നിലയിലായിരുന്നു. ഒരു വിഭാഗം ജയിലിന് തീവച്ചതിനെ തുടർന്ന് നിരവധി പേർ ശ്വാസം മുട്ടിയും മരിച്ചു. രണ്ട് ജയിൽ ജീവനക്കാരെ കലാപകാരികൾ തടഞ്ഞുവച്ചെങ്കിലും പിന്നീട് വിട്ടയച്ചുവെന്ന് സർക്കാർ അറിയിച്ചു. ബ്രസീലില്‍ ഏറ്റവും കൂടുതല്‍ തടവുകാരുള്ള ജയിലുകളിലൊന്നാണ് പാരസ്റ്റേറ്റിലെ അള്‍ട്ടമിറ ജയില്‍.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സംഘർഷത്തിനിടെ കംബോഡിയയിലെ കൂറ്റൻ വിഷ്ണു വി​ഗ്രഹം പൊളിച്ചുനീക്കി, വിശ്വാസികളോടുള്ള അനാദരവെന്ന് ഇന്ത്യയുടെ പ്രതികരണം
തിരുപ്പിറവിയുടെ ഓർമ്മയിൽ ക്രിസ്മസിനെ വരവേറ്റ് ലോകം; അപരിചിതരോടും ദരിദ്രരോടും ദയ കാണിക്കാൻ ആഹ്വാനം ചെയ്ത് മാർപാപ്പ, ബേത്‍ലഹേമിൽ ആഘോഷം 2 വർഷത്തിന് ശേഷം