വിമാനത്തിലെത്തിച്ച 6600 സ്വർണക്കട്ടികൾ കൊള്ളയടിച്ചത് 42 മിനുറ്റിനുള്ളിൽ, ഒരു വർഷത്തിന് ശേഷം 6 പേർ പിടിയിൽ

Published : Apr 18, 2024, 12:14 PM ISTUpdated : Apr 18, 2024, 12:28 PM IST
വിമാനത്തിലെത്തിച്ച 6600 സ്വർണക്കട്ടികൾ കൊള്ളയടിച്ചത് 42 മിനുറ്റിനുള്ളിൽ, ഒരു വർഷത്തിന് ശേഷം 6 പേർ പിടിയിൽ

Synopsis

വിമാനത്താവളത്തിലെ കാർഗോ  ടെർമിനലിൽ നിന്ന് 6600 സ്വർണക്കട്ടികളും 22 കോടിയിലേറെ വില വരുന്ന വിദേശ കറൻസിയുമാണ് സംഘം അതീവ തന്ത്ര പരമായി കടത്തിക്കൊണ്ട് പോയത്.   

ടൊറന്റോ: കൃത്യമായ മൂല്യം വിശദമാക്കാതെ എത്തിച്ചത് 175 കോടിയിലേറെ രൂപ വില വരുന്ന സ്വർണക്കട്ടികൾ. എയർപോർട്ടിൽ ലാൻഡ് ചെയ്ത് 42 മിനുറ്റുകൾക്കുള്ളിൽ കാണാതായി. കാനഡയെ തന്നെ പിടിച്ച് കുലുക്കിയ മണി ഹേയ്സ്റ്റിൽ ഒരു വർഷത്തിന് ശേഷം ആറ് പേർ പിടിയിൽ. ടൊറന്റോയിലെ പിയേഴ്സൺ അന്തർദേശീയ വിമാനത്താവളത്തിലെ കാർഗോ  ടെർമിനലിൽ നിന്നാണ് 6600 സ്വർണക്കട്ടികളും 22 കോടിയിലേറെ വില വരുന്ന വിദേശ കറൻസിയുമാണ് സംഘം അതീവ തന്ത്ര പരമായി കടത്തിക്കൊണ്ട് പോയത്. 

2023 ഏപ്രിലിലായിരുന്നു വൻ കൊള്ള നടന്നത്. പണം വലിയ രീതിയിൽ കൈകാര്യം ചെയ്യുന്ന സ്ഥാപനം സൂറിച്ചിൽ നിന്ന് എത്തിച്ചതായിരുന്നു സ്വർണക്കട്ടികൾ അടങ്ങുന്ന കാർഗോ. വ്യാജമായ കാർഗോ ബിൽ കാണിച്ചാണ് മോഷ്ടാക്കൾ ഈ കാർഗോ അടിച്ച് മാറ്റിയത്. കഴിഞ്ഞ ഒക്ടോബറിൽ നഷ്ടമായ കാർഗോയുടെ മൂല്യം സംബന്ധിച്ച് വിമാനക്കമ്പനിയായ എയർ കാനഡയും സ്വർണം കൊണ്ടുവന്ന ബ്രിങ്ക്സ് കമ്പനിയും തമ്മിൽ നിയമ പോരാട്ടവും നടന്നിരുന്നു. എയർ കാനഡയുടെ സുരക്ഷാ പിഴവാണ് സ്വർണം കാണാതായതിന് പിന്നിലെന്ന് കമ്പനി ആരോപിച്ചപ്പോൾ കാർഗോയിലുള്ള വസ്തുക്കളുടെ കൃത്യമായ മൂല്യം സ്ഥാപനം മറച്ചുവച്ചും പ്രത്യേക സുരക്ഷാ മാനദണ്ഡങ്ങൾ നൽകാതെയും എത്തിച്ചതാണ് ഇൻഷുറൻസ് അടക്കമുള്ളവ ലഭ്യമാക്കുന്നതിൽ തടസം നിന്നതെന്നായിരുന്നു വിമാനക്കമ്പനി മറുവാദമുയർത്തിയത്. 

സിനിമാ കഥകളെ വെല്ലുന്ന സംഭവങ്ങളാണ് കൊള്ളയടിയിലുണ്ടായതെന്നാണ് ബുധനാഴ്ച കാനഡ പൊലീസ് വിശദമാക്കിയത്. കാനഡയിലും അമേരിക്കയിലുമായി ആറ് പേരെയാണ് സംഭവത്തിൽ അറസ്റ്റ് ചെയ്തത്. കേസിൽ മൂന്ന് പേർക്കെതിരെ വാറന്റും പുറത്തിറക്കിയിട്ടുണ്ട്. അഞ്ച് ടൺ ട്രെക്കുമായാണ് മോഷ്ടാക്കൾ വിമാനത്താവളത്തിലെത്തിയത്. കടൽ മത്സ്യങ്ങളെ കൊണ്ടുപോകാനുള്ള അനുമതിയ്ക്കായുള്ള രേഖകളും ഇവർ സുരക്ഷാ പരിശോധനയിൽ കാണിച്ചിരുന്നു. എയർ കാനഡയിലെ ജീവനക്കാരുടെ കൂടെ ഒത്താശയിലാണ് കൊള്ള നടന്നതെന്നാണ് പുറത്ത് വരുന്നത്. എയർ കാനഡ ജീവനക്കാരായിരുന്ന പരംപാൽ സിദ്ദു, സിമ്രൻ പ്രീത് പനേസർ എന്നിവരാണ് കൊള്ളയ്ക്ക് സഹായിച്ചതെന്നാണ് പൊലീസ് വിശദമാക്കുന്നത്. 

ഇതിൽ ഒരാൾ പിടിയിലായിട്ടുണ്ട്. അടിച്ച് മാറ്റിയ സ്വർണം ഉരുക്കിയ ശേഷം ആയുധങ്ങൾ വാങ്ങാനായി ഉപയോഗിച്ചുവെന്നാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്. സ്വർണം ഉരുക്കാനായി ഉപയോഗിച്ച ഉപകരണങ്ങളും മറ്റും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കാർഗോ ടെർമിനലിൽ നിന്ന് സ്വർണക്കട്ടികൾ കടത്തിക്കൊണ്ട് പോയ ട്രക്ക് ഓടിച്ച ഡ്രൈവറെ അടുത്തിടെയാണ് പെൻസിൽവാനിയയിൽ നിന്ന് അനധികൃത ആയുധങ്ങളുമായി പിടികൂടിയിരുന്നു. ട്രാഫിക് നിയമ ലംഘനത്തിന് പൊലീസ് ഇയാളെ പിടികൂടുന്ന സമയത്ത് ഇയാളുടെ കാറിലുണ്ടായിരുന്നത് അത്യാധുനിക വിഭാഗത്തിൽ അടക്കമുള്ള 65 തോക്കുകളായിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ഡ്യൂറൻഡ് ലൈനിൽ വീണ്ടും സംഘർഷം, പാകിസ്താനും അഫ്ഗാനിസ്താനും ഏറ്റുമുട്ടി, 5 പേർ കൊല്ലപ്പെട്ടു
ഡിസംബ‍ർ 10,11, കുറിച്ചുവെച്ചോളൂ! പാക്കിസ്ഥാൻ വിറയ്ക്കും, പാക് വ്യോമാതിർത്തിക്ക് തൊട്ടരികെ ഇന്ത്യൻ വ്യോമസേനയുടെ ശക്തി പ്രകടനം