
ടെന്നസി: കാര്‍ അപകടത്തില്‍പ്പെട്ട് മലക്കം മറിഞ്ഞ് തലകീഴായി നിന്നു, കാറില്‍ നിന്ന് തെറിച്ച് വീണ ആറ് പെണ്‍കുട്ടികള്‍ക്ക് ദാരുണാന്ത്യം. അമേരിക്കയിലെ ടെന്നസിയിലാണ് ഞായറാഴ്ച അതിരാവിലെ അപകടമുണ്ടായത്. പൂര്‍ണമായും തകര്‍ന്ന നിലയിലാണ് കാറുണ്ടായിരുന്നത്. കാര്‍ ഓടിച്ചിരുന്ന ആളൊഴികെ വാഹനത്തിലുണ്ടായിരുന്ന യാത്രക്കാരെല്ലാം തെറിച്ച് നിലയിലാണുണ്ടായിരുന്നത്. ആറ് പെണ്‍കുട്ടികളും സംഭവ സ്ഥലത്ത് വച്ച് മരിച്ചു.
ഒന്നിനും 18നും പ്രായമുള്ളവരാണ് മരിച്ച പെണ്‍കുട്ടികള്‍ എന്നാണ് പ്രാഥമിക വിവരം. കാറില്‍ നിന്ന് തെറിച്ച് പുറത്ത് വീണ പ്രായ പൂര്‍ത്തിയായ സ്ത്രീയുടെ പരിക്ക് ഗുരുതരമാണ്. സംഭവ സ്ഥലത്ത് വച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ഇവരെ അടുത്തുള്ള ആശുപത്രിയിലേക്ക് എയര്‍ ലിഫ്റ്റ് ചെയ്യുകയായിരുന്നു. വാഹനത്തിന്‍റെ ഡ്രൈവര്‍ മാത്രമാണ് പൊട്ടിപ്പൊളിഞ്ഞ കാറിലുണ്ടായിരുന്നത്. സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്ന ഇയാളുടെ പരിക്ക് അത്ര ഗുരുതരമല്ല. ഇയാളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മറ്റൊരു കാറുമായി ഇടിച്ച ശേഷം നിരവധി തവണ തലകീഴായി മറിഞ്ഞ ശേഷമാണ് കാര്‍ നിന്നത്. ഇവരുടെ കാറുമായി കൂട്ടിയിടിച്ച കാര്‍ കറങ്ങി തിരിഞ്ഞ് എതിര്‍ ദിശയിലേക്ക് തിരിഞ്ഞാണ് നില്‍ക്കുന്നത്. അപകടത്തില്‍ കൊല്ലപ്പെട്ടവരുടെ വിവരം ഇനിയും പുറത്ത് വിട്ടിട്ടില്ല. അപകട കാരണവും ഇനിയും വ്യക്തമായിട്ടില്ല. സംഭവത്തില്‍ ടെന്നസി ഹൈവ് പട്രോള്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അമിത വേഗതയിലായിരുന്ന വാഹനം ഇടിയുടെ ആഘാതത്തില്‍ കറങ്ങിതിരിഞ്ഞപ്പോഴായിരിക്കാം യാത്രക്കാര്‍ തെറിച്ച് പോയതെന്നാണ് വിദഗ്ധര്‍ അപകടത്തേക്കുറിച്ച് വിശദമാക്കുന്നത്.
കാറിടിച്ച് റോഡിലേക്ക് തെറിച്ച് വീണു, പിന്നാലെ ലോറി കയറിയിറങ്ങി; യുവാവിന് ദാരുണാന്ത്യം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam