
ദില്ലി: ഇന്ത്യൻ ജയിലിൽ കഴിയുന്ന പാക് തടവുകാരുടെയും പാക്കിസ്ഥാനിലുള്ള ഇന്ത്യൻ തടവുകാരുടെയും വിവരങ്ങൾ പരസ്പരം കൈമാറി ഇരുരാജ്യങ്ങളും. എല്ലാവര്‍ഷവും വിവരങ്ങൾ കൈമാറാനുള്ള ധാരണ അനുസരിച്ചായിരുന്നു ഇത്. മീൻപിടുത്തക്കാരടക്കം 604 ഇന്ത്യൻ പൗരന്മാരാണ് പാക് ജയിലുകളിൽ ഉള്ളത്.
ഇവരുടെ മോചനം വേഗത്തിലാക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. ഇവര്‍ക്ക് കൗണ്‍സിംലിംഗ് നൽകാൻ ഡോക്ടര്‍മാരുടെ സംഘത്തെ അയക്കാൻ അനുവദിക്കണമെന്ന ആവശ്യവും ഇന്ത്യ ഉന്നയിച്ചു. മുൻ ധാരണ പ്രകാരം ആണവ നിലയങ്ങളുടെ വിവരങ്ങൾ അടങ്ങിയ പട്ടികയും ഇരുരാജ്യങ്ങളും കൈമാറി. 1988 ഡിസംബര്‍ 31നായിരുന്നു എല്ലാ വര്‍ഷവും ആണവ പ്ളാന്‍റുകളുടെ വിവരങ്ങൾ കൈമാറാനുള്ള ധാരണയിൽ ഇരു രാജ്യങ്ങളും ഒപ്പുവെച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam