അമേരിക്കൻ സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രിയേക്കുറിച്ച് ട്രംപ് പറഞ്ഞത് 7 കാര്യങ്ങൾ

Published : Feb 14, 2025, 11:32 AM ISTUpdated : Feb 14, 2025, 12:17 PM IST
അമേരിക്കൻ സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രിയേക്കുറിച്ച് ട്രംപ് പറഞ്ഞത് 7 കാര്യങ്ങൾ

Synopsis

ഇന്ത്യ അമേരിക്ക ബന്ധം ശക്തിപ്പെടുത്തുമെന്നും ട്രംപിന്‍റെ രണ്ടാമൂഴത്തിൽ ഇരട്ടി വേഗതയിൽ ഇന്ത്യയും അമേരിക്കയും ഒരുമിച്ച് പ്രവർത്തിക്കുമെന്നും പ്രധാനമന്ത്രി

ന്യൂയോർക്ക്: ദ്വിദിന അമേരിക്കൻ സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിശേഷിപ്പിച്ചത് മികച്ച നേതാവെന്ന്. ഏഴു കാര്യങ്ങളാണ് ഡൊണാൾഡ് ട്രംപ് പ്രധാനമന്ത്രിയെക്കുറിച്ച് വിശേഷിപ്പിച്ചത്. 

1. ഇന്ത്യയ്ക്കായി വലിയ കാര്യങ്ങളാണ് മോദി ചെയ്യുന്നത്. എല്ലാവരും മോദിയേക്കുറിച്ച് പറയുന്നു. മികച്ച കാര്യങ്ങളാണ് മോദി ചെയ്യുന്നത്.

2. മികച്ച നേതാവ്

3. നിങ്ങളെ ഒരു പാട് മിസ് ചെയ്തു

4. ഔവർ ജേണി ടുഗെദർ എന്ന ബുക്ക് പ്രധാനമന്ത്രിക്ക് നൽകിയ ശേഷം നിങ്ങൾ മഹാനാണ് എന്നാണ് ട്രംപ് മോദിയെ വിശേഷിപ്പിച്ചത്.

5.എന്റെ സുഹൃത്ത് മോദിയെ സ്വീകരിക്കാൻ ആവേശ ഭരിതനാണ്. അദ്ദേഹം ഒരു സ്പെഷ്യൽ വ്യക്തിയാണ്

6.ഏറെക്കാലമായി തന്റെ അടുത്താണ് മോദി

7.തന്നേക്കാൾ മികച്ച മധ്യസ്ഥനാണ് മോദിയെന്നും ഒരു മത്സരത്തിന് പോലും താനും ഒരുങ്ങുന്നില്ലെന്നത്.

അമേരിക്കയും ഇന്ത്യയും തമ്മിൽ മികച്ച വ്യാപാര ബന്ധവും കരാറുകളും പ്രതീക്ഷിക്കുന്നുവെന്നാണ് വൈറ്റ് ഹൗസിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ട്രംപ് പ്രതികരിച്ചത്. അടുത്ത സുഹൃത്താണ് മോദിയെന്നും, കഴിഞ്ഞ നാല് വർഷം സൗഹൃദ ബന്ധം നിലനിർത്തിയിരുന്നുവെന്നും ട്രംപ് വ്യക്തമാക്കി. ഇരു രാജ്യങ്ങളുടെയും പുരോഗതിക്കും അഭിവൃദ്ധിക്കും വേണ്ടി ഒരുമിച്ച് മുന്നേറുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇന്ത്യ അമേരിക്ക ബന്ധം ശക്തിപ്പെടുത്തുമെന്നും ട്രംപിന്‍റെ രണ്ടാമൂഴത്തിൽ ഇരട്ടി വേഗതയിൽ ഇന്ത്യയും അമേരിക്കയും ഒരുമിച്ച് പ്രവർത്തിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. മുംബൈ ഭീകരാക്രമണ സൂത്രധാരൻ തഹാവൂർ റാണയെ ഇന്ത്യയ്ക്ക് കൈമാറുമെന്നും ട്രംപ് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
click me!

Recommended Stories

മറ്റൊരു യുദ്ധം പൊട്ടിപ്പുറപ്പെടുമോ, ട്രംപിനെ സാക്ഷിയാക്കി ഒപ്പിട്ട സമാധാന കരാർ ലംഘിച്ചു, കംബോഡിയയെ കടന്നാക്രമിച്ച് തായ്‍വാൻ
ട്രംപിന്റെ കടുംവെട്ട്; കടുത്ത ആശങ്കയിൽ ഇന്ത്യൻ ജീവനക്കാർ, 'ഫാക്ട് ചെക്കർമാർക്കും കണ്ടന്റ് മോഡറേറ്റർമാർക്കും വിസ നിഷേധിക്കും'