തെരുവുപൂച്ചകള്‍ക്ക് പാലുകൊടുത്തതിന് അമേരിക്കയില്‍ 79കാരിക്ക് ജയില്‍ ശിക്ഷ

By Web TeamFirst Published Jul 31, 2019, 9:47 AM IST
Highlights

അമേരിക്കയിലെ ഒഹിയോ മജിസ്ട്രേറ്റ് ഇത് കുറ്റകരമായ നടപടിയായി കണ്ടെത്തുകയും സെഗുലയ്ക്ക് ജയില്‍ ശിക്ഷ വിധിക്കുകയുമായിരുന്നു

ഒഹിയോ: തെരുവില്‍ അലയുന്ന പൂച്ചക്കുട്ടികള്‍ക്ക് സ്നേഹത്തോടെ ആഹാരം നല്‍കുമ്പോള്‍ 79കാരിയായ സെഗുലയ്ക്ക് അറിയില്ലായിരുന്നു ഇത്രയും വലിയ ശിക്ഷയിലേക്കെത്തുമെന്ന്. 2017 ല്‍ ഭര്‍ത്താവ് മരിച്ചതോടെ ഏകാന്തയായി കഴിഞ്ഞിരുന്ന സെഗുല, അയല്‍വാസികള്‍ ഉപേക്ഷിച്ചുപോയ പൂച്ചക്കുട്ടികളെ എടുത്ത് അവരെ പാലൂട്ടി വളര്‍ത്തുകയായിരുന്നു. ഒറ്റപ്പെടല് മാറാനും ഈ പൂച്ചകളുടെ സന്തോഷം സെഗുലയെ സഹായിച്ചു. 

എന്നാല്‍ അമേരിക്കയിലെ ഒഹിയോ മജിസ്ട്രേറ്റ് ഇത് കുറ്റകരമായ നടപടിയായി കണ്ടെത്തുകയും സെഗുലയ്ക്ക് ജയില്‍ ശിക്ഷ വിധിക്കുകയുമായിരുന്നു. 10 ദിവസത്തെ ജയില്‍വാസമാണ് സെഗുലയ്ക്ക് കോടതി വിധിച്ചിരിക്കുന്നതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ആറ് മുതല്‍ എട്ട് പൂച്ചകള്‍ വരെയാണ് സെഗുലയുടെ സ്നേഹത്തണലിലുള്ളത്. കൂടാതെ കുറേ പൂച്ചക്കുഞ്ഞുങ്ങളും ഇവിടെയുണ്ട്. '' എനിക്ക് പൂച്ചക്കുട്ടികളുണ്ടായിരുന്നു. അവര്‍ ചത്തുപോയി. എന്‍റെ ഭര്‍ത്താവും മരിച്ചു. ഞാന്‍ ഒറ്റക്കാണ്. പുറത്ത് ഈ പൂച്ചകളും കുട്ടികളുമായിരുന്നു എന്‍റെ ആശ്വാസം'' - ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സെഗുല പറഞ്ഞു. 
 

click me!