നിറയെ കുട്ടികളുള്ള സ്കൂള്‍ ബസിലെ ഡ്രൈവര്‍ ബോധം കെട്ടുവീണു, സുരക്ഷിതമായി ബസൊതുക്കി 7ാം ക്ലാസുകാരന്‍

Published : Apr 28, 2023, 12:37 PM IST
നിറയെ കുട്ടികളുള്ള സ്കൂള്‍ ബസിലെ ഡ്രൈവര്‍ ബോധം കെട്ടുവീണു, സുരക്ഷിതമായി ബസൊതുക്കി 7ാം ക്ലാസുകാരന്‍

Synopsis

പാര്‍ക്ക് ചെയ്യാന്‍ ഉദ്ദേശിച്ച സ്ഥലത്ത് ഇതോടെ ബസ് നിര്‍ത്താന്‍ പറ്റാതെ വരികയും വാഹനം മുന്നോട്ട് പോവുകയുമായിരുന്നു. നിറയെ വാഹനങ്ങളുള്ള ഇടത്തേക്കായിരുന്നു വാഹനം നീങ്ങിക്കൊണ്ടിരുന്നത്.

മിഷിഗണ്‍: സ്കൂള്‍ ബസ് ഡ്രൈവര്‍ മോഹാലസ്യപ്പെട്ടുവീണു, ബസ് സുരക്ഷിതമായി സൈഡില്‍ നിര്‍ത്തി ഏഴാം ക്ലാസുകാരന്‍. മിഷിഗണിലെ വാരനിലാണ് സംഭവം. ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. നിറയെ കുട്ടികളുണ്ടായിരുന്ന സ്കൂള്‍ ബസാണ് ഏഴാം ക്ലാസുകാരന്‍ നിയന്ത്രിച്ച് നിര്‍ത്തിയത്. വലിയൊരു അപകടത്തില്‍ നിന്നാണ് ഡില്ലോണ്‍ റീവീസ് എന്ന ഏഴാ ക്ലാസുകാരന്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെടുത്തിയത്. കാര്‍ട്ടര്‍ മിഡില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിയാണ് ഡില്ലോണ്‍. വാഹനം ഓടിക്കുന്നതിനിടയില്‍ ബുദ്ധിമുട്ട് തോന്നിയ സ്കൂള്‍ ബസ് ഡ്രൈവര്‍ എമര്‍ജന്‍സി അലേര്‍ട്ട് നല്‍കിയ ശേഷം വാഹനം ഒതുക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങുന്നതിനിടയിലാണ്  ബോധം കെട്ട് വീഴുന്നത്.

പാര്‍ക്ക് ചെയ്യാന്‍ ഉദ്ദേശിച്ച സ്ഥലത്ത് ഇതോടെ ബസ് നിര്‍ത്താന്‍ പറ്റാതെ വരികയും വാഹനം മുന്നോട്ട് പോവുകയുമായിരുന്നു. നിറയെ വാഹനങ്ങളുള്ള ഇടത്തേക്കായിരുന്നു വാഹനം നീങ്ങിക്കൊണ്ടിരുന്നത്. അഞ്ചാം നിരയില്‍ ഇരിക്കുകയായിരുന്നു ഡില്ലോണ്‍ ഇതോടെ ചാടിയെഴുന്നേറ്റ് ഡ്രൈവിംഗ് സീറ്റിന് അടുത്തെത്തി സ്റ്റിയറിഗിന്‍റെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. ഇതിന് ശേഷം മുന്നിലുണ്ടായിരുന്ന വാഹനങ്ങളിലേക്ക് ഇടിച്ച് കയറാതെ തന്നെ വാഹനം നടുറോഡില്‍ നിര്‍ത്തുകയായിരുന്നു. ഡില്ലോണ്‍ വാഹനത്തിന്‍റെ നിയന്ത്രണം ഏറ്റെടുക്കുന്നതിന്‍റേയും ബസ് നിര്‍ത്തുന്നതിന്‍റേയും വീഡിയോ ദൃശ്യങ്ങള്‍ അടക്കം ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്.

ബസിലെ ക്യാമറയില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. സ്റ്റിയറിംഗ് നേരെ നിര്‍തതിയ ശേഷം  വളരെ ശ്രദ്ധിച്ച് ബ്രേക്ക് ചെയ്യുന്ന ഏഴാം ക്ലാസുകാരനെ ദൃശ്യങ്ങളില്‍ കാണാന്‍ സാധിക്കും. വാഹനം നിര്‍ത്തിയ ശേഷം ബസിലുണ്ടായിരുന്നവരോട് എമര്‍ജന്‍സി സര്‍വ്വീസിനെ വിളിക്കാനും ഏഴാം ക്ലാസുകാരന്‍ ആവശ്യപ്പെടുന്നുണ്ട്. ബസിലുള്ള മറ്റ് കുട്ടികള്‍ ഭയന്ന് നിലവിളിക്കുന്നതിനിടയിലാണ് ഇതെന്നതാണ് ശ്രദ്ധേയം. 66 പേരായിരുന്നു ബസിലുണ്ടായിരുന്നത്. സംഭവത്തില്‍ വാഹനത്തിനോ കെട്ടിടങ്ങള്‍ക്കോ യാത്രക്കാര്‍ക്കോ പരിക്കില്ലെന്നും ഡില്ലനെ അഭിനന്ദിക്കാന്‍ ചേര്‍ന്ന യോഗത്തില്‍ അധികൃതര്‍ ചൂണ്ടിക്കാണിച്ചു. നാല്‍പതുകാരിയായ ബസ് ഡ്രൈവറുടെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്നും അധികൃതര്‍ വിശദമാക്കി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അമേരിക്കയുള്ളത് കൊണ്ടാണ് കാനഡ ജീവിച്ചു പോകുന്നതെന്ന് ട്രംപ്, തിരിച്ചടിച്ച് മാർക്ക് കാർണി; 'ഞങ്ങൾ മുന്നേറുന്നത് കാനഡക്കാരായതു കൊണ്ട്'
ചേരാതെ ഇന്ത്യ, മുഖം തിരിച്ച് ചൈനയും റഷ്യയും, അം​ഗത്വമെടുത്തത് 19 രാജ്യങ്ങൾ; ബോർഡ് ഓഫ് പീസ് നിലവിൽ വന്നെന്ന് വൈറ്റ് ഹൗസിന്റെ അറിയിപ്പ്