
ബോയ്സി: യുഎസിലെ ഐഡഹോയിൽ പറക്കലിനിടെ രണ്ട് ചെറു വിമാനങ്ങൾ കൂട്ടിയിടിച്ചു. അപകടത്തിൽ എട്ടു പേർ മരിച്ചതായാണ് റിപ്പോർട്ട്. തടാകത്തിനു മുകളിൽവച്ചാണ് ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം വിമാനങ്ങൾ കൂട്ടിയിടിച്ചത്.
തകർന്ന് വീണ വിമാനങ്ങൾ തടാകത്തിൽ മുങ്ങിത്താണു. അപകടത്തിൽപ്പെട്ട രണ്ട് പേരുടെ മൃതദേഹം ലഭിച്ചു. വിമാനത്തില്‍ സഞ്ചരിച്ചവരില്‍ ആരും രക്ഷപ്പെടാന്‍ സാധ്യതയില്ലെന്നാണ് ക്യുട്ടെനിയ കണ്ട്രി ഷെര്‍ഫിനെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഞായറാഴ്ച ഉച്ചതിരിഞ്ഞ് 2 മണിക്കാണ് പൌഡര്‍ഹോണ്‍ ബേയിലെ, കോവര്‍ അലീന എന്ന തടാകത്തിന് മുകളില്‍ വച്ച് വിമാനങ്ങള്‍ കൂട്ടിയിടിച്ച് തടാകത്തിലേക്ക് മുങ്ങിയത്, തടാകത്തിന് മുകളില്‍ വലിയ തോതില്‍ വിമാന ഇന്ധനം കാണപ്പെട്ടിരുന്നു. പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
തകര്‍ന്ന് വീണ വിമാനങ്ങളുടെ അവശിഷ്ടങ്ങള്‍ തടാകത്തിന്റെ 127 അടി താഴെ കണ്ടെത്തിയിട്ടുണ്ട്. അതേ സമയം കൂട്ടിയിടിച്ച വിമാനങ്ങളില്‍ ഒന്ന് സിസ്ന 206 ആണെന്ന് ഫെഡറല്‍ എവിയേഷന്‍ അഡ്മിനിസ്ട്രേഷന് അറിയിച്ചു. എന്നാല്‍ രണ്ടാം വിമാനം ഏതെന്ന് വ്യക്തമല്ല.
വിമാനം ആകാശത്ത് വച്ച് എങ്ങനെ കൂട്ടിയിടിച്ചു എന്നത് സംബന്ധിച്ച് ഇപ്പോഴും വ്യക്തമായ ഉത്തരം ലഭിച്ചിട്ടില്ലെന്നാണ് ഫെഡറല്‍ എവിയേഷന്‍ അഡ്മിനിസ്ട്രേഷന് അറിയിക്കുന്നത്. നാഷണല്‍ ട്രാന്‍സ്പോര്‍ട്ട് സെഫ്റ്റി ബോര്‍ഡ് സംഘം പ്രഥമിക അന്വേഷണത്തിലാണ്. ഇവരുടെ റിപ്പോര്‍ട്ടിന് ശേഷമെ അപകട കാരണം സംബന്ധിച്ച് വ്യക്തത വരുകയുള്ളു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam