
ഒഹിയോ: യുഎസിൽ 20 പേരുടെ മരണത്തിനിടയാക്കിയ വെടിവയ്പ്പിനു മണിക്കൂറുകളുടെ ഇടവേളയിൽ വീണ്ടും തോക്ക് ആക്രമണം. ഒഹിയോയിലെ ഡേറ്റണിൽ ബാറിലുണ്ടായ വെടിവയ്പിൽ അക്രമി ഉൾപ്പെടെ ഒമ്പതു പേർ കൊല്ലപ്പെട്ടു. 16 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഞായറാഴ്ച പ്രാദേശിക സമയം പുലർച്ചെ ഒന്നിനായിരുന്നു സംഭവം.
പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവസ്ഥലത്തിനു സമീപം പോലീസ് ഉണ്ടായിരുന്നതിനാൽ പെട്ടെന്ന് പ്രതികരിക്കാനും അക്രമിയെ വകവരുത്താനും കഴിഞ്ഞതായി ഡേറ്റൺ പോലീസ് അധികൃതർ പറഞ്ഞു. ഇ 5 സ്ട്രീറ്റിലെ നെഡ് പെപ്പേഴ്സ് ബാറിലാണ് ആക്രമണം ഉണ്ടായതെന്നാണ് കരുതുന്നത്.ശനിയാഴ്ച ടെക്സാസിലുള്ള വാൾമാർട്ട് സ്റ്റോറിൽ യുവാവ് നടത്തിയ വെടിവയ്പിൽ 20 പേരാണ് കൊല്ലപ്പെട്ടത്. 26 പേർക്ക് പരിക്കേറ്റു. 21 വയസുകാ രനാണ് കൂട്ടക്കൊല നടത്തിയത്. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.
എൽ പാസോ നഗരത്തിലെ ഷോപ്പിംഗ് സെന്ററിനു സമീപമുള്ള സ്റ്റോറിലാണ് സംഭവം. സ്റ്റോറിലെത്തിയ തോക്കുധാരി ആളുകൾക്ക് നേരെ തുരുതുരെ വെടിയുതി ർക്കുകയായിരുന്നു. സ്കൂളിലേക്കുള്ള സാധനങ്ങളും മറ്റും വാങ്ങുന്നതിനായി കുട്ടികളടക്കം നിരവധി പേർ കടയിലുണ്ടായിരുന്നു.
ഡാളസ് സ്വദേശിയായ പാട്രിക് ക്രൂസിയൻ എന്നയാളാണ് അക്രമി എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. ആക്രമണത്തിന്റെ കാരണം സംബന്ധിച്ച വിവരങ്ങ ളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam