100ലേറെ സ്ത്രീകളെ ബലാത്സംഗം ചെയ്ത 71കാരന്‍ പിടിയില്‍; വിവരം പുറത്തറിഞ്ഞത് 13കാരിയുടെ പരാതിയില്‍

Published : Apr 17, 2019, 10:44 AM ISTUpdated : Apr 17, 2019, 11:13 AM IST
100ലേറെ സ്ത്രീകളെ ബലാത്സംഗം ചെയ്ത 71കാരന്‍ പിടിയില്‍; വിവരം പുറത്തറിഞ്ഞത്  13കാരിയുടെ പരാതിയില്‍

Synopsis

1970 മുതല്‍ നിരവധി പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്തെന്ന് പൊലീസ് പറയുന്നു. 

ന്യൂയോര്‍ക്ക്: പ്രായപൂര്‍ത്തിയാകാത്ത  പെണ്‍കുട്ടികളടക്കം 100ലേറെ സ്ത്രീകളെ ബലാത്സംഗം ചെയ്ത 71 കാരനെതിരെ കുറ്റങ്ങള്‍ ചുമത്തി. ഹാര്‍വേ ജോസഫ് ഫൗണ്ടെയ്ന്‍ എന്നയാളാണ് ഏപ്രില്‍ ഒമ്പതിന് 13 കാരിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്തത്.  1970 മുതല്‍ നിരവധി പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്തെന്ന് പൊലീസ് പറയുന്നു. ലൂസിയാന പൊലീസ് ആണ് കേസ് അന്വേഷിക്കുന്നത്.

ഇപ്പോള്‍ 50 ബലാത്സംഗ കേസുകളിലാണ് ഇയാള്‍ക്കെതിരെ കുറ്റം ചുമത്തിയത്. ഈ മാസമാണ് ഇയാളുടെ ക്രൂരത പുറം ലോകമറിഞ്ഞത്. ഇയാളില്‍നിന്ന് പീഡനമേറ്റ പെണ്‍കുട്ടി അധികൃതരോട് സംഭവം തുറന്നു പറഞ്ഞതോടെ വെളിപ്പെടുത്തലുമായി കൂടുതല്‍ ഇരകള്‍ രംഗത്തെത്തുകയായിരുന്നു. അവസാനമായി 13 വയസ്സുള്ള പെണ്‍കുട്ടിയെയാണ് ഇയാള്‍ പീഡിപ്പിച്ചത്. കൂടുതല്‍ പെണ്‍കുട്ടികള്‍ പരാതിയുമായി രംഗത്തെത്തുമെന്നാണ് പ്രതീക്ഷയെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്താല്‍ ലൂസിയാനയില്‍ വധശിക്ഷ വരെ ലഭിക്കാം.  വിചാരണ ഉടന്‍ ആരംഭിക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബംഗ്ലാദേശിൽ വീണ്ടും അജ്ഞാത ആക്രമണം; ഹാദിക്ക് പിന്നാലെ തലക്ക് വെടിയേറ്റ മൊട്ടാലിബ് സിക്‌ദർ അപകടനില തരണം ചെയ്‌തു
ഒപ്പിട്ടതിന് പിന്നാലെ വിദേശകാര്യ മന്ത്രിക്ക് തന്നെ എതിർപ്പ്; ഇന്ത്യയുടെ ചരിത്രപരമായ കരാറിന് അപ്രതീക്ഷിത തിരിച്ചടി, ന്യൂസിലൻഡിൽ വിമർശനം