നോത്രദാമിലെ പള്ളി പുനർനിർമ്മിക്കാൻ കോടികളുടെ സഹായം എത്തുന്നു

By Web TeamFirst Published Apr 17, 2019, 12:00 AM IST
Highlights

തീപിടിത്തത്തിന്‍റെ കാരണം ഇതുവരെയും വ്യക്തമായിട്ടില്ല. 50 പേരടങ്ങുന്ന അന്വേഷണ സംഘത്തെ നിയോഗിച്ചിരിക്കുകയാണ് ഫ്രഞ്ച് പബ്ലിക് പ്രോസിക്യൂട്ടർ.

പാരീസ്: തീപിടുത്തമുണ്ടായ പാരീസിലെ നോത്രദാം പള്ളി പുനർനിർമ്മിക്കാൻ കോടികളുടെ സഹായം എത്തുന്നു. അതേസമയം തീപിടിത്തത്തിന്‍റെ കാരണം ഇതുവരെയും വ്യക്തമായിട്ടില്ല. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ 50 പേരടങ്ങുന്ന അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് ഫ്രഞ്ച് പബ്ലിക് പ്രോസിക്യൂട്ടർ അറിയിച്ചു.

ആരാധനാലയത്തിന് 785 കോടി രൂപയാണ് അന്താരാഷ്ട്ര ആഡംബര ഗ്രൂപ്പായ കെറിങിന്‍റെ ഉടമയായ ഫ്രാങ്കോയിസ് ഹെൻ‌റി പിനോൾട്ട് സംഭാവന പ്രഖ്യാപിച്ചത്.  കത്തിപ്പോയ നോത്രദാമിലെ പള്ളി പുനർ നിർമ്മിക്കാൻ ജനങ്ങളിൽ നിന്ന് പണം പിരിക്കാനാണ് ഫ്രാൻസ് പ്രസിഡന്‍റ് ഇമ്മാനുവേൽ മാക്രോൺ ആഹ്വാനം ചെയ്തിരിക്കുന്നത്. ഇതിന് പിന്നാലെയാണ് പിനോൾട്ട് തന്റെയും പിതാവിന്റെയും ഭാഗത്ത് നിന്ന് നിന്ന് 10 മില്യൺ യൂറോ നൽകുമെന്ന് പ്രഖ്യാപിച്ചത്. ഏതാണ്ട് 785 കോടി രൂപ വരുമിത്.

Also Read: നോത്രദാമിലെ പള്ളിക്ക് 785 കോടി രൂപ പ്രഖ്യാപിച്ച് വ്യവസായി

850 വർഷം പഴക്കമുള്ള കത്തീഡ്രലിലെ അഗ്നിബാധ നിയന്ത്രണവിധേയമാക്കാൻ 15 മണിക്കൂറെടുത്തു. കത്തീഡ്രലിന്‍റെ മേൽക്കൂര കത്തിപ്പോയി. സ്തൂപിക ഒടിഞ്ഞുവീണു. പ്രസിദ്ധമായ ഗോപുരങ്ങൾക്ക് പക്ഷേ കുഴപ്പം പറ്റിയിട്ടില്ല. കത്തീഡ്രലിൽ നടന്നുവന്ന പുനർനിർമ്മാണപ്രവർത്തനങ്ങൾക്കിടെയാണ് അത്യാഹിതം. കത്തീഡ്രലിൽ നടന്നുവന്ന പുനർനിർമ്മാണപ്രവർത്തനങ്ങൾക്കിടെയാണ് അത്യാഹിതം. കത്തീഡ്രലിന്‍റെ മേൽക്കൂര കത്തിപ്പോയി. സ്തൂപിക ഒടിഞ്ഞുവീണു.

യേശുക്രിസ്തുവിനെ കുരിശിലേറ്റുന്ന സമയത്ത് ധരിച്ചതെന്ന് പറയപ്പെടുന്ന മുൾക്കിരീടം ഉൾപ്പടെയുള്ള വിലയേറിയ ശേഖരങ്ങൾക്ക് കേടുപാടൊന്നും പറ്റിയില്ലെന്ന് ആശ്വാസത്തിലാണ് അധികൃതർ അറിയിച്ചു. 1163 ൽ നിർമ്മാണം തുടങ്ങി കത്തീഡ്രൽ പൂർത്തിയാക്കിയത് 1345 ലാണ്. നെപ്പോളിയന്റെ കിരീടധാരണമടക്കം നടന്നിട്ടുള്ള നോത്ര് ദാം ഫ്രാൻസിന്റെ അഭിമാനമാണ്. ഫ്രഞ്ച് വിപ്ലവത്തേയും രണ്ട് ലോകമഹായുദ്ധങ്ങളെയും അതിജീവിച്ച കത്തീഡ്രൽ അതേ പ്രതാപത്തോടെ പുനർനിർമ്മിക്കുമെന്ന് ഉറപ്പുൽകിയിരിക്കയാണ് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോൺ അറിയിച്ചു.

click me!