അഫ്ഗാനില്‍ താലിബാന്‍ ഭീകരുടെ ഒളിത്താവളത്തില്‍ സൈന്യത്തിന്‍റെ പരിശോധനക്കിടെ സ്ഫോടനം: 40 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

Published : Sep 24, 2019, 08:11 AM IST
അഫ്ഗാനില്‍ താലിബാന്‍ ഭീകരുടെ ഒളിത്താവളത്തില്‍ സൈന്യത്തിന്‍റെ പരിശോധനക്കിടെ സ്ഫോടനം: 40 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

Synopsis

അഫ്ഗാനിസ്ഥാനില്‍ ഭീകര കേന്ദ്രത്തില്‍ സൈനിക പരിശോധനക്കിടെ സ്ഫോടനം പ്രദേശവാസികളടക്കം നാല്‍പതോളം പേര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട് 22 താലിബാന്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി സൈന്യം

ഹെല്‍മണ്ട്: അഫ്ഗാനിസ്ഥാനിലെ ഹെൽമണ്ടിൽ താലിബാൻ ഭീകരരുടെ ഒളിത്താവളത്തിൽ അഫ്ഗാൻ സൈന്യം നടത്തിയ പരിശോധനക്കിടെ, വെടിയ്പ്പും സ്ഫോടനവും. 40 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. മുസാ ഖലാ ജില്ലിയിലെ താലിബാൻ ഒളിത്താവളത്തിലായിരുന്നു റെയ്ഡും വെടിവയ്പ്പും.

സമീപത്ത് വിവാഹ പാർട്ടിയിൽ പങ്കെടുത്തവരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. 13 പേർക്ക് പരിക്കേറ്റു. വിവാഹ ആഘോഷം നടന്നിരുന്ന വീടിന് തൊട്ടടുത്തായിരുന്നു ഭീകരരുടെ താവളം. ഇതാണ് അത്യാഹിത്തിന് കാരണം. ഭീകരർക്ക് നേരെയുണ്ടായ ആക്രമണത്തൽ നാട്ടുകാർ അബദ്ധത്തിൽ പെട്ടുപോയെന്നാണ് അഫ്ഗാന്‍ സർക്കാരിന്‍റെ വിദശീകരണം. സൈനിക നീക്കത്തിൽ 22 താലിബാൻ തീവ്രവാദികൾ കൊല്ലപ്പെട്ടതായി സൈനിക വൃത്തങ്ങൾ അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഓസ്ട്രേലിയയെ നടുക്കി കൂട്ടവെടിവയ്പ്പ്; ബോണ്ടി ബീച്ചിൽ 10 പേർ കൊല്ലപ്പെട്ടു, അക്രമം ജൂതരുടെ ഹനുക്ക ആഘോഷത്തിനിടെ
'ഇന്ത്യക്കാരുടെ പേര് മോശമാക്കും', വിദേശ ബീച്ചിൽ നീന്തുന്ന സ്ത്രീകളുടെ ഫോട്ടോ സൂം ചെയ്ത് പകർത്തി, ഇന്ത്യൻ യുവാവിനെതിരെ വിമർശനം