മൂന്നു വയസുകാരി വീട്ടിലെ തോക്കെടുത്തു കളിച്ചു, അബദ്ധത്തിൽ വെടിപൊട്ടി; 4 വയസുകാരിക്ക് ദാരുണാന്ത്യം

Published : Mar 15, 2023, 08:04 AM ISTUpdated : Mar 15, 2023, 08:29 AM IST
മൂന്നു വയസുകാരി വീട്ടിലെ തോക്കെടുത്തു കളിച്ചു, അബദ്ധത്തിൽ വെടിപൊട്ടി; 4 വയസുകാരിക്ക് ദാരുണാന്ത്യം

Synopsis

ഞായറാഴ്ച്ച രാത്രി എട്ടോടെയാണ് സംഭവം. വീട്ടിലെ മുതിർന്നവർ അപ്പാർട്ട്മെന്റിന് പുറത്തായിരുന്നു. കുട്ടികൾ ബെഡ് റൂമിൽ കളിക്കുകയായിരുന്നു. വെടിയുടെ ശബ്ദം കേട്ട് ഓടിവന്നപ്പോഴാണ് നാലുവയസുകാരി കിടക്കുന്നത് കണ്ടത്.

ഹൂസ്റ്റൺ: മൂന്നു വയസുകാരിയിൽ നിന്ന് വെടിയേറ്റ് നാലു വയസ്സുള്ള സഹോദരി മരിച്ചു. അമേരിക്കയിലെ ഹൂസ്റ്റണിലാണ് സംഭവം. സഹോദരിമാർ കളിക്കുന്നതിനിടെയായിരുന്നു സംഭവം. മൂന്നു വയസ്സുകാരിയിൽ നിന്ന് അബദ്ധത്തിൽ വെടിയേൽക്കുകയായിരുന്നു. 

ഞായറാഴ്ച്ച രാത്രി എട്ടോടെയാണ് സംഭവം. വീട്ടിലെ മുതിർന്നവർ അപ്പാർട്ട്മെന്റിന് പുറത്തായിരുന്നു. കുട്ടികൾ ബെഡ് റൂമിൽ കളിക്കുകയായിരുന്നു. വെടിയുടെ ശബ്ദം കേട്ട് ഓടിവന്നപ്പോഴാണ് നാലുവയസുകാരി കിടക്കുന്നത് കണ്ടത്. തുടർന്നാണ് വെടിയേറ്റാണ് മരിച്ചതെന്ന് തിരിച്ചറിയുന്നത്. കളിക്കുന്നതിനിടെ സെമി ഓട്ടോമാറ്റിക് തോക്ക് അബദ്ധത്തിൽ പൊട്ടുകയായിരുന്നു. 

അതേസമയം, സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്. തോക്ക് അശ്രദ്ധമായി കൈകാര്യം ചെയ്തതിന് വീട്ടുകാർക്കെതിരെ നടപടിയെടുക്കുമെന്നാണ് വിവരം. സ്കൂൾ അവധിക്കാലമായതിനാൽ തോക്ക് സൂക്ഷിക്കുന്നതിൽ രക്ഷിതാക്കൾ ഏറെ കരുതലെടുക്കണമെന്ന് പൊലീസ് കർശന നിർദ്ദേശം നൽകി. 

യൂറോപ്പിനെ ഞെട്ടിച്ച് ആക്രമണം; ജർമ്മനിയിലെ ക്രിസ്ത്യൻ പള്ളിയിൽ വെടിവെപ്പ്, നിരവധി മരണം, ആശങ്ക

സമാനമായ രീതിയിൽ വിർജീനിയയിലും ഒരു സംഭവം നടന്നിരുന്നു. വിർജീനിയയിൽ ആറു വയസ്സുകാരൻ അധ്യാപികയെ വെടിവെച്ചു കൊന്നത് ഈ വർഷം ആദ്യം റിപ്പോർട്ട് ചെയ്തിരുന്നു. 2015 നും 2020 നും ഇടയിൽ 18 വയസ്സിന് താഴെയുള്ള കുട്ടികളിൽ നിന്ന്  2,070 വെടിവയ്പ് കേസുകളാണുണ്ടായിട്ടുള്ളത്. ഇതിൽ 765 മരണങ്ങളും 1,366 പേർക്ക് പരിക്കേറ്റതുമായാണ് റിപ്പോർട്ട്. ഇതിൽ തന്നെ 9 വയസ്സിന് താഴെയുള്ള 39ശതമാനം കുട്ടികളാണ് ഉൾപ്പെട്ടിട്ടുള്ളത്. ദ ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനിൽ 2022-ൽ പ്രസിദ്ധീകരിച്ച ഒരു പ്രബന്ധമനുസരിച്ച്, 
1 മുതൽ 19 വയസ്സുവരെയുള്ളവരുടെ മരണത്തിന്റെ പ്രധാന കാരണമായി വാഹന അപകട മരണങ്ങളേക്കാൾ ആയുധങ്ങളുമായി ബന്ധപ്പെട്ട മരണങ്ങൾ വർധിച്ചുവെന്നാണ് പറയുന്നത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ഇതാരുടെ പണം?'; വീണുകിട്ടിയ നോട്ടുകൾ ഉയ‍ർത്തി പാക് പാർലമെന്‍റ് സ്പീക്ക‍ർ ചോദിച്ചപ്പോൾ ഒരുമിച്ച് കൈ ഉയർത്തിയത് 12 എംപിമാർ, പക്ഷേ...
സമാധാന നൊബേൽ ജേതാവ് നര്‍ഗീസ് മുഹമ്മദിയെ വീണ്ടും അറസ്റ്റ് ചെയ്ത് ഇറാൻ