വസ്ത്രം അലക്കുന്നതിന് അഞ്ച് ദിവസത്തെ വിലക്കുമായി സർക്കാർ; നട്ടംതിരിഞ്ഞ് ജനം

By Web TeamFirst Published Oct 10, 2019, 10:06 AM IST
Highlights
  • വെള്ളത്തിൽ ഇരുമ്പിന്റെ അംശം കൂടുതലായതിനാലാണ് വസ്ത്രങ്ങൾ അലക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയത്
  • ഈ വെള്ളം കുടിക്കാനും കുളിക്കാനും ഭക്ഷണം പാകം ചെയ്യാനും ഉപയോഗിക്കുന്നതിൽ തടസമില്ല

നോർത്ത് കരോലിന: വസ്ത്രങ്ങൾ അലക്കുന്നതിന് സർക്കാർ അഞ്ച് ദിവസത്തേക്ക് വിലക്കേർപ്പെടുത്തിയതോടെ ജനം പ്രതിസന്ധിയാലിയ. അമേരിക്കയിലെ നോർത്ത് കരോലിനയിലായിലെ സർഫ് സിറ്റിയിലാണ് സംഭവം. അഞ്ച് ദിവസത്തേക്കാണ് ഇവിടെ തുണികൾ അലക്കുന്നതിന് സർക്കാർ വിലക്കേർപ്പെടുത്തിയത്.

ഒക്ടോബർ 11 വരെയാണ് വിലക്ക്. ഇന്ന് വിലക്കിന്റെ നാലാം ദിവസമാണ്. വെള്ളത്തിൽ ഇരുമ്പിന്റെ അംശം അധികമായി കണ്ടെത്തിയതോടെയാണ് വസ്ത്രങ്ങൾ അലക്കുന്നതിന് സർക്കാർ വിലക്കേർപ്പെടുത്തിയത്. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ വെള്ളത്തിലെ ഇരുമ്പിന്റെ അശം വേഗത്തിൽ സാധാരണ നിലയിലാക്കാനുള്ള ശ്രമത്തിലാണ്. 

അതേസമയം ഈ വെള്ളം കുടിക്കാനും കുളിക്കാനും ഭക്ഷണം പാകം ചെയ്യാനും ഉപയോഗിക്കുന്നതിൽ കുഴപ്പമില്ലെന്ന് സർക്കാർ അറിയിച്ചു. ഇരുമ്പിന്റെ അംശം കൂടുതലുള്ള ജലത്തിൽ വസ്ത്രങ്ങൾ അലക്കിയാൽ കേടുവരാനുള്ള സാധ്യത മുന്നിൽ കണ്ടാണ് സർക്കാർ ഈ നിർദ്ദേശം പുറപ്പെടുവിച്ചത്.

click me!