ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക്കിന്റെ ബം​ഗ്ലാവ് കറുത്ത തുണികൊണ്ട് മൂടി പ്രതിഷേധക്കാർ

Published : Aug 04, 2023, 01:45 PM ISTUpdated : Aug 04, 2023, 02:29 PM IST
ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക്കിന്റെ ബം​ഗ്ലാവ് കറുത്ത തുണികൊണ്ട് മൂടി പ്രതിഷേധക്കാർ

Synopsis

വടക്കൻ കടലിൽ എണ്ണയും വാതകവും ഖനനം ചെയ്യാൻ ലൈസൻസ് നൽകാനുള്ള യുകെ ഗവൺമെന്റിന്റെ പദ്ധതിക്കെതിരെ പരിസ്ഥിതി സംഘടനകളിൽ നിന്ന് എതിർപ്പുയർന്നിരുന്നു.

ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക്കിന്റെ ബം​ഗ്ലാവിനെ കറുപ്പണിയിച്ച് പ്രതിഷേധക്കാർ. സംഭവത്തിൽ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. വടക്കൻ കടലിലെ എണ്ണ, വാതക വിഭവങ്ങൾ പരമാവധി പ്രയോജനപ്പെടുത്താനുള്ള സർക്കാർ നയത്തിനെതിരെ പ്രതിഷേധിച്ച പരിസ്ഥിതി പ്രവർത്തകരാണ് പ്രധാനമന്ത്രിയുടെ സ്വകാര്യ മാളികയ്ക്ക് മുകളിൽ കറുത്ത തുണി പുതച്ചത്. ഗ്രീൻപീസ് എന്ന പരിസ്ഥിതി സംഘടനയിലെ അം​ഗങ്ങളാണ് അറസ്റ്റിലായത്. നോർത്ത് യോർക്ക്ഷെയറിലെ തന്റെ മണ്ഡലമായ റിച്ച്മണ്ടിനടുത്തുള്ള ബം​ഗ്ലാവിലായിരുന്നു പ്രതിഷേധം.

ഗോവണികളും കയറുകളും ഉപയോഗിച്ച് വീടിന്റെ മേൽക്കൂരയിൽ കയറിയ സംഘം 200 ചതുരശ്ര മീറ്റർ വലിപ്പമുള്ള കറുത്ത തുണി വീടിന് മുന്നിൽ തൂക്കുകയായിരുന്നു. റിഷി സുനക് എണ്ണ ലാഭമോ നമ്മുടെ ഭാവിയോ- എന്നെഴുതിയ പോസ്റ്ററും വീടിന് മുന്നിൽ സ്ഥാപിച്ചു. പ്രതിഷേധ സമയം വീട്ടിൽ ആളുണ്ടായിരുന്നില്ല. രണ്ട് പുരുഷന്മാരും രണ്ട് സ്ത്രീകളുമാണ് അറസ്റ്റിലായത്. ഇവർ പൊലീസ് കസ്റ്റഡിയിൽ തുടരുകയാണെന്ന് നോർത്ത് യോർക്ക്ഷയർ പൊലീസ് വ്യാഴാഴ്ച പ്രസ്താവനയിൽ പറഞ്ഞു. പൊതുശല്യം ഉണ്ടാക്കിയെന്ന കേസിലാണ് അഞ്ചാമനെ അറസ്റ്റ് ചെയ്തത്.

വടക്കൻ കടലിൽ എണ്ണയും വാതകവും ഖനനം ചെയ്യാൻ ലൈസൻസ് നൽകാനുള്ള യുകെ ഗവൺമെന്റിന്റെ പദ്ധതിക്കെതിരെ പരിസ്ഥിതി സംഘടനകളിൽ നിന്ന് എതിർപ്പുയർന്നിരുന്നു. 2050-ഓടെ ബ്രിട്ടന്റെ ഊർജോൽപാദനം മുഴുവൻ ആഭ്യന്തരമാക്കാനാണ് സർക്കാർ തീരുമാനമെന്ന് റിഷി സുനക് പറഞ്ഞു. രണ്ട് പുതിയ കാർബൺ ക്യാപ്‌ചർ, സ്റ്റോറേജ് സൈറ്റുകൾ നിർമ്മിക്കാനുള്ള പദ്ധതികളും അദ്ദേഹം പ്രഖ്യാപിച്ചു. ആദ്യത്തെ 100 ഡ്രില്ലിംഗ് ലൈസൻസുകൾക്ക് അംഗീകാരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി. 

Read More.... ആകാശത്ത് ലിംഗം വരച്ച് പൈലറ്റിന്റെ കട്ടക്കലിപ്പ്, കാരണം വിമാനം ലക്ഷ്യസ്ഥാനത്ത് ഇറക്കാൻ കഴിയാഞ്ഞത്!

ആഗോളതാപം ഉയരുന്നത് തടയണമെങ്കിൽ ലോക നേതാക്കൾ ഫോസിൽ ഇന്ധന ഉദ്ഖനനം നിർത്തണമെന്ന് അവസാനിപ്പിക്കണമെന്ന് എനർജി ഏജൻസി ഉൾപ്പെടെയുള്ള സംഘടനകൾ ബ്രിട്ടീഷ് സർക്കാറിന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതെല്ലാം അവഗണിച്ചാണ് ഫോസിൽ ഇന്ധന ഉത്പാദനം വർധിപ്പിക്കാനുള്ള യുകെയുടെ തീരുമാനം.

Asianetnews live

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ക്യാച്ച് മി ഇഫ് യു കാൻ', 'പൈലറ്റാ'യി പറന്നു, നാല് വർഷത്തിനിടെ നൂറുകണക്കിന് സൗജന്യ വിമാന യാത്രകൾ, ഒടുവിൽ യുവാവ് പിടിയിൽ
'പ്രിയപ്പെട്ട കാർണി, ബോർഡ് ഓഫ് പീസിലേക്കുള്ള ക്ഷണം പിൻവലിക്കുന്നു'; കനേഡിയൻ പ്രധാനമന്ത്രിക്ക് ട്രംപിന്‍റെ കത്ത്