
വാഷിംഗ്ടൻ: പ്രശസ്തനായ ഹോളിവുഡ് നടൻ ഐസക് കപ്പി ആത്മഹത്യ ചെയ്തു. അരിസോണ പൊതുസുരക്ഷാ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. അരിസോണയിലെ ഫ്ളാഗ്സ്റ്റാഫിനു സമീപം കാപ്പി ഒരു പാലത്തിൽനിന്നു ചാടുകയായിരുന്നെന്നാണു റിപ്പോർട്ട്. നിരവധി സിനിമകളിൽ കപ്പി അപ്രധാന വേഷങ്ങൾ ചെയ്തിട്ടുണ്ട്. 42 വയസായിരുന്നു.
2011-ൽ പുറത്തിറങ്ങിയ ബ്ലോക്ബസ്റ്റർ ചിത്രം തോറിലൂടെയാണ് കപ്പി പ്രശസ്തനാകുന്നത്. ടെർമിനേറ്റർ, ഫാൻബോയ്സ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. മരിക്കുന്നതിനു മുന്‍പ് ഒരു ദീർഘമായ കുറിപ്പ് കപ്പി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. ഒന്നും നഷ്ടപ്പെടാൻ ഇല്ലാത്ത മനുഷ്യനെ ഒന്നും തന്നെ സംരക്ഷിക്കില്ല എന്നു പറഞ്ഞുകൊണ്ടാണ് ഈ കുറിപ്പ് ആരംഭിക്കുന്നത്.
മരിക്കുന്നതിന് രണ്ട് ദിവസം മുന്‍പ് ഇദ്ദേഹം സോഷ്യല്‍ മീഡിയയില്‍ ലൈവ് ചെയ്തിരുന്നു. ഏതാണ്ട് അരമണിക്കൂറോളം നീണ്ട ലൈവില്‍ തന്റെ ജീവിതത്തില്‍ കുറേ മണ്ടന്‍ തീരുമാനങ്ങള്‍ ഉണ്ടായി എന്ന് ഇദ്ദേഹം പറയുന്നു. എന്നാല്‍ ആത്മഹത്യയല്ല തന്റെത് സെക്കന്റുകള്‍ നീളുന്ന ആക്ഷന്‍ ആയിരിക്കും എന്ന സൂചനയും കാപ്പി അന്ന് നല്കുന്നു.
| ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍ , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്ഫോമുകൾ പിന്തുടരുക. |
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam