
മുംബൈ:ഓഹരി വിപണിയിൽ കനത്ത തിരിച്ചടി തുടരവേ അദാനി എന്‍റെർപ്രൈസസിന്‍റെ തുടർ ഓഹരി സമാഹരണം അഥവാ FPO ഇന്ന് അവസാനിക്കും.ഇരുപതിനായിരം കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നതെങ്കിലും ചെറുകിട നിക്ഷേപകരുടെ ഭാഗത്ത് നിന്ന് കാര്യമായ പ്രതികരണമൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.3 ശതമാനം സബ്സ്‍ക്രിപ്ഷൻ മാത്രമാണ് ഇന്നലെ വരെ നടന്നത്.
അതേസമയം അബുദാബിയിലെ ഇന്‍റെർനാഷണൽ ഹോൾഡിംഗ്സ് കമ്പനി 400 മില്യൺ ഡോളർ നിക്ഷേപം നടത്തുമെന്ന് രാത്രിയോടെ പ്രഖ്യാപിച്ചത് അദാനി ഗ്രൂപ്പിന് ആശ്വാസമായി.ആങ്കർ നിക്ഷേപകർക്കായി മാറ്റി വച്ച ഓഹരികൾക്കും നേരത്തെ ഇതേ ഗ്രൂപ്പ് അപേക്ഷിച്ചിരുന്നു. ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്ത് വന്ന് ഇതുവരെ ഏതാണ്ട് അഞ്ചരലക്ഷം കോടി രൂപയുടെ നഷ്ടമാണ് ഓഹരി വിപണിയിൽ നിന്ന് അദാനി ഗ്രൂപ്പ് നേരിട്ടത്. അദാനിയുടെ സമ്പത്തിൽ ഏതാണ്ട് മൂന്നിലൊന്ന് കുറവാണ് ഉണ്ടായത്.ഫോബ്സ് മാഗസീന്‍റെ ലോകത്തെ ധനികരുടെ പട്ടികയിൽ ഏട്ടാംസ്ഥാനത്തേക്കും അദാനി വീണു
നിക്ഷേപകരെ തിരിച്ചുപിടിക്കാനാകാതെ അദാനി ഗ്രൂപ്പ്; നഷ്ടം 5.38 ലക്ഷം കോടി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam