താലിബാൻ നേതാവായ അഫ്‌ഗാൻ വിദേശകാര്യ മന്ത്രിയുടെ ഇന്ത്യാ സന്ദർശനം റദ്ദാക്കി; യുഎൻ ഉപരോധം തടസമായെന്ന് റിപ്പോർട്ട്

Published : Sep 06, 2025, 10:34 AM IST
Amir Khan Muttaqi

Synopsis

താലിബാൻ നേതാവും അഫ്‌ഗാൻ വിദേശകാര്യ മന്ത്രിയുമായ ആമിർ ഖാൻ മുത്തഖിയുടെ ഇന്ത്യാ സന്ദർശനം റദ്ദാക്കി

ദില്ലി: അഫ്ഗാൻ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്തഖിയുടെ ഇന്ത്യാ സന്ദർശനം റദ്ദാക്കി. ഈ മാസം അവസാനം ഇന്ത്യ സന്ദർശിക്കാൻ നേരത്തെ പദ്ധതിയിട്ടതായിരുന്നു. എന്നാൽ ഐക്യരാഷ്ട്ര സഭയുടെ രക്ഷാ സമിതി ഏർപ്പെടുത്തിയ ഉപരോധത്തെ തുടർന്നുള്ള യാത്രാ വിലക്ക് കണക്കിലെടുത്താണ് തീരുമാനം. യാത്രയ്ക്ക് ഇളവ് ലഭിക്കാത്തതിനെ തുടർന്ന് സന്ദർശനം മാറ്റിവച്ചതായി അഫ്‌ഗാൻ അറിയിച്ചു. 2021 ഓഗസ്റ്റിൽ താലിബാൻ അഫ്ഗാനിസ്ഥാനിൽ അധികാരം പിടിച്ചെടുത്ത കാബൂളിൽ നിന്നും ഇന്ത്യയിലേക്കുള്ള ആദ്യ പ്രതിനിധി സംഘത്തിൻ്റെ സന്ദർശനമാകുമായിരുന്നു ഇത്.

എല്ലാ മുൻനിര താലിബാൻ നേതാക്കൾക്കെതിരെയും യുഎൻ രക്ഷാ സമിതി ഉപരോധം ഏർപ്പെടുത്തിയിരുന്നു. വിദേശയാത്രകൾക്ക് ഇവർക്ക് ഇളവ് തേടേണ്ടതുണ്ട്. എന്നാൽ മുത്തഖിയുടെ യാത്ര റദ്ദാക്കിയതിനെ കുറിച്ച് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ മറുപടി പറഞ്ഞില്ല. അഫ്‌ഗാനിസ്ഥാനുമായി ദീർഘകാല ബന്ധമുണ്ടെന്നും അഫ്‌ഗാൻ ജനത്തിൻ്റെ അഭിലാഷങ്ങളും വികസന ആവശ്യങ്ങളും ഇന്ത്യ പിന്തുണക്കുന്നത് തുടരുമെന്നുമായിരുന്നു അദ്ദേഹത്തിൻ്റെ മറുപടി.

മെയ് 15 ന് മുത്തഖിയുമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഫോൺ സംഭാഷണം നടത്തിയിരുന്നു. താലിബാൻ അധികാരത്തിൽ വന്ന ശേഷം ഇരു രാജ്യങ്ങളും തമ്മിൽ നടന്ന ഏറ്റവും പ്രധാനപ്പെട്ട സൗഹൃദസംഭാഷണമായിരുന്നു ഇത്. താലിബാൻ അഫ്‌ഗാനിസ്ഥാനിൽ സർക്കാർ രൂപീകരിച്ചതിനെ ഇതുവരെ ഇന്ത്യ അംഗീകരിച്ചിട്ടില്ല. ഇവിടെ ജനാധിപത്യ ഭരണം സ്ഥാപിക്കണമെന്ന നിലപാടാണ് ഇന്ത്യയുടേത്. ഒരു രാജ്യത്തിനെതിരെയും ഭീകര പ്രവർത്തനങ്ങൾക്ക് അഫ്‌ഗാനിസ്ഥാൻ കേന്ദ്രമാകരുതെന്നും ഇന്ത്യക്ക് നിർബന്ധമുണ്ട്. അതിനാൽ തന്നെ താലിബാനുമായി നിലപാടുകളിൽ വിട്ടുവീഴ്ച ചെയ്യാതെയും തീർത്തും അകലം പാലിക്കാതെയുമാണ് ഇന്ത്യ മുന്നോട്ട് പോകുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ജീവൻ പണയം വെച്ചും ധീരത, സൗദിയുടെ ഹീറോയായി റയാൻ അൽ അഹ്മദ്; മക്ക ഗ്രാൻഡ് മോസ്ക്കിൽ നിന്ന്  താഴേക്ക് ചാടിയ ആളെ രക്ഷിച്ച് സെക്യൂരിറ്റി
അതീവ ജാഗ്രതയോടെ ഇന്ത്യ, നീണ്ട 17 വർഷം അഭയാർത്ഥിയായി കഴിഞ്ഞ താരിഖ് റഹ്മാൻ തിരികെ ബംഗ്ലാദേശിലെത്തി; വധഭീഷണി മുഴക്കി ജമാഅത്തെ ഇസ്ലാമി