
കാബൂൾ: കുടുംബത്തെ ആക്രമിക്കാൻ വന്ന താലിബാൻ ഭീകരരെ അഫ്ഗാൻ പെണ്‍കുട്ടി വെടിവച്ചിട്ടു. അഫ്ഗാനിസ്ഥാനിലെ ഘോർ പ്രവിശ്യയിലാണ് സംഭവം. തന്റെ പിതാവ് സർക്കാൻ അനുകൂലിയാണെന്നതിന്റെ പേരിലാണ് ഭീകരർ വീടുതേടിയെത്തിയതെന്ന് കുട്ടി വ്യക്തമാക്കി.
ആക്രമിക്കാനെത്തിയ ഭീകരരെ എകെ47 തോക്ക് ഉപയോഗിച്ചാണ് പെണ്‍കുട്ടി വെടിവച്ചിട്ടത്. തോക്കുമായിരിക്കുന്ന പെണ്‍കുട്ടിയുടെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യമീഡിയയിൽ തരംഗമായിരിക്കുകയാണ്.
പിന്നീട് വീണ്ടും താലിബാൻ പ്രവർത്തകർ എത്തിയെങ്കിലും നാട്ടുകാരും സർക്കാർ അധികൃതരും ചേർന്ന് കുടുംബത്തിന് സംരക്ഷണമൊരുങ്ങി. 14 വയസ് പ്രായമുള്ള കുട്ടിയുടെ ധൈര്യത്തെയാണ് സാമൂഹിക മാധ്യമങ്ങൾ ഇപ്പോൾ പ്രശംസിക്കുന്നത്.
അഫ്ഗാനിസ്ഥാനിലെ ഏറ്റവും അവികസിതമായ പടിഞ്ഞാറാന്‍ പ്രവിശ്യയാണ് ഘോര്‍. താലിബാന് ശക്തമായ സാന്നിധ്യം ഇപ്പോഴും ഉള്ള ഈ പ്രദേശത്ത് സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ അധികമായി നടക്കുന്നു എന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ ഫെബ്രുവരിയില്‍ താലിബാനും അമേരിക്കയും തമ്മില്‍ സമാധാന കരാറില്‍ എത്തിയിരുന്നെങ്കിലും. ഇപ്പോഴും താലിബാന്റെ പ്രദേശിക പ്രവര്‍ത്തകര്‍ സര്‍ക്കാറുമായി യോജിപ്പില്‍ എത്തിയിട്ടില്ലെന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam