ഒരു വ്യാഴവട്ടത്തിന് ശേഷം അത് സംഭവിച്ചു! അമേരിക്കൻ സൈന്യം അൽ തൻഫ് സൈനിക താവളം ഒഴിഞ്ഞു, സിറിയൻ സേന നിയന്ത്രണം ഏറ്റെടുത്തു

Published : Feb 12, 2026, 08:57 PM IST
US forces

Synopsis

12 വർഷത്തിന് ശേഷം, അമേരിക്കൻ സൈന്യം സിറിയയിലെ തന്ത്രപ്രധാനമായ അൽ-തൻഫ് സൈനിക താവളം ഒഴിഞ്ഞു. മുൻനിശ്ചയിച്ച ഈ പിന്മാറ്റത്തോടെ, സിറിയൻ സേന താവളത്തിന്റെ പൂർണ്ണ നിയന്ത്രണം ഏറ്റെടുക്കുകയും അതിർത്തിയിലെ സ്വാധീനം ശക്തിപ്പെടുത്തുകയും ചെയ്തു

ദമാസ്കസ്: സിറിയയിലെ തന്ത്രപ്രധാനമായ അൽ - തൻഫ് സൈനിക താവളം അമേരിക്കൻ സേന ഒഴിഞ്ഞു. 2014 ൽ ഐ എസ് ഐ എസിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി സ്ഥാപിച്ച താവളമാണ് ഒരു വ്യാഴവട്ടത്തിന് ശേഷം അമേരിക്കൻ സൈന്യം ഒഴിഞ്ഞത്. അമേരിക്കൻ സേന പിൻവാങ്ങിയതോടെ സിറിയൻ സേന അൽ - തൻഫ് സൈനിക താവളത്തിന്‍റെ പൂർണ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തു. മുൻനിശ്ചയിച്ച തീരുമാനപ്രകാരമാണ് അമേരിക്കൻ സേന പിൻവാങ്ങിയതെന്നും, ഇത് സിറിയയിലെ അമേരിക്കൻ സാന്നിധ്യം കുറയ്ക്കുന്നതിന്റെ ഭാഗമാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. താവളം ഒഴിഞ്ഞതോടെ സിറിയൻ സേനയ്ക്ക് അതിർത്തി പ്രദേശങ്ങളിലെ നിയന്ത്രണം ശക്തിപ്പെടുത്താൻ കഴിയുമെന്നാണ് വിലയിരുത്തൽ.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പൊലീസ് വാഹനം ഇടിച്ചുതെറിപ്പിച്ച് ഇന്ത്യൻ വിദ്യാർത്ഥിനി കൊല്ലപ്പെട്ട സംഭവം; കുടുംബത്തിന് 262 കോടി രൂപ നഷ്ടപരിഹാരം
ആദ്യം കൊന്നത് അമ്മയെയും സഹോദരനെയും; പിന്നെ നാല് സ്‌കൂള്‍ കുട്ടികള്‍; ആരാണ് കാനഡയിലെ ആ കൊലയാളി?