ബലൂച് സ്വാതന്ത്ര്യ പ്രഖ്യാപനത്തിന് പിന്നാലെ സിന്ധ് ദേശീയവാദികളും രം​ഗത്ത്, ഹൈവേയിൽ സമരം, പാകിസ്ഥാന് തലവേദന

Published : May 17, 2025, 09:42 PM IST
ബലൂച് സ്വാതന്ത്ര്യ പ്രഖ്യാപനത്തിന് പിന്നാലെ സിന്ധ് ദേശീയവാദികളും രം​ഗത്ത്, ഹൈവേയിൽ സമരം, പാകിസ്ഥാന് തലവേദന

Synopsis

സിന്ധിലെയും ബലൂചിസ്ഥാനിലെയും തിരോധാനങ്ങൾ, നിയമവിരുദ്ധ തടങ്കലുകൾ, മനുഷ്യാവകാശ ലംഘനങ്ങൾ എന്നിവയിൽ അന്വേഷണം വേണമെന്നും ഇവർ ആവശ്യപ്പെട്ടു. 

ഇസ്ലാമാബാദ്: ബലൂച് ദേശീയ വാദികൾക്ക് പിന്നാലെ പാകിസ്ഥാന് തലവേദനയായി സിന്ധ് ദേശീയവാദികളും രം​ഗത്ത്. സിന്ധ് ദേശിനുവേണ്ടി വാദിക്കുന്ന രാഷ്ട്രീയ ഗ്രൂപ്പായ ജെയ് സിന്ധ് ഫ്രീഡം മൂവ്‌മെന്റ് ( ജെഎസ്‌എഫ്‌എം ) പ്രവർത്തകർ വെള്ളിയാഴ്ച ഹൈവേയിൽ കുത്തിയിരിപ്പ് സമരം നടത്തി. സിന്ധ് ദേശീയ സമരവുമായി ബന്ധപ്പെട്ട് കാണാതായവരെയും ജയിലിലടച്ചവരെയും മോചിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധക്കാർ രം​ഗത്തെത്തിയത്. സിന്ധിലെയും ബലൂചിസ്ഥാനിലെയും തിരോധാനങ്ങൾ, നിയമവിരുദ്ധ തടങ്കലുകൾ, മനുഷ്യാവകാശ ലംഘനങ്ങൾ എന്നിവയിൽ അന്വേഷണം വേണമെന്നും ഇവർ ആവശ്യപ്പെട്ടു. 

നേതാക്കളായ സാഹിദ് ചന്ന, സജാദ് ചന്ന, അദ്‌നാൻ ബലൂച്, ബാദ്ഷാ ബലൂച്, റഫീഖത്ത് മൻഘൻഹർ, ഷാഹിദ് സൂമ്രോ എന്നിവരെ ഉടൻ മോചിപ്പിക്കണമെന്ന് സംഘടന ചെയർമാൻ സൊഹൈൽ അബ്രോ, സുബൈർ സിന്ധി, അമർ ആസാദി എന്നിവരുൾപ്പെടെയുള്ള ജെഎസ്‌എഫ്‌എം നേതാക്കൾ ആവശ്യപ്പെട്ടു. വ്യാജ കുറ്റങ്ങൾ പിൻവലിക്കണമെന്നും ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്ത എല്ലാവരെയും മോചിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

ദേശീയ പ്രവർത്തകരുടെ നിയമവിരുദ്ധമായ അറസ്റ്റുകൾ, ജയിലുകളിലെ പീഡനം, നിർബന്ധിത തിരോധാനങ്ങൾ എന്നിവയ്‌ക്കെതിരായ പ്രതിഷേധമായാണ് കുത്തിയിരിപ്പ് സമരം നടത്തുന്നതെന്നും സമാധാനപരവും ജനാധിപത്യപരവുമായാണ് സമരമെന്നും ജനങ്ങൾ സ്വതന്ത്രരാകുന്നതുവരെ സമരം തുടരുമെന്നും സംഘടന അറിയിച്ചു. തടവുകാരോട് മോശമായി പെരുമാറുന്നതിനെതിരെ അധികാരികൾക്ക് പ്രതിഷേധക്കാർ മുന്നറിയിപ്പ് നൽകി. 

പാകിസ്ഥാനിലെ അവകാശ ലംഘനങ്ങളെ ആഗോളതലത്തിൽ അപലപിക്കണമെന്നും ഇടപെടണമെന്ന് ഐക്യരാഷ്ട്രസഭ, ആംനസ്റ്റി ഇന്റർനാഷണൽ, ഹ്യൂമൻ റൈറ്റ്സ് വാച്ച് തുടങ്ങിയ അന്താരാഷ്ട്ര സംഘടനകളോടും ആവശ്യപ്പെട്ടു. സിന്ധ് പ്രവിശ്യയിലുടനീളം വ്യാപകമായ നിയമവിരുദ്ധ കൊലപാതകങ്ങളും വികൃതമാക്കിയ മൃതദേഹങ്ങൾ കണ്ടെടുത്തതും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ 2022 ലെ റിപ്പോർട്ട് ചൂണ്ടിക്കാണിച്ചിരുന്നു. 

ഉറുദു അടിച്ചേൽപ്പിക്കൽ, ഒരു യൂണിറ്റ് നയം, സിന്ധിൽ നിന്ന് കറാച്ചി നീക്കം ചെയ്തത് പോലുള്ള ചരിത്രപരമായ ഭൂമി കൈയേറ്റങ്ങൾ എന്നിവ ചൂണ്ടിക്കാട്ടി പാകിസ്ഥാൻ ഭരണകൂടം വ്യവസ്ഥാപിത അടിച്ചമർത്തലിലൂടെ പ്രാദേശിക സംസ്കാരത്തെ ഇല്ലാതാക്കുകയാണെന്ന് അവർ ആരോപിച്ചു. ബലൂചിസ്ഥാൻ ഈ ആഴ്ച പാകിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ഇതൊരു യുദ്ധമല്ല, പ്രതികാരമാണ്', ഓപ്പറേഷൻ ഹോക്കൈ സ്ട്രൈക്ക് എന്ന പേരിൽ സിറിയയിൽ യുഎസ് സൈനിക നീക്കം; ലക്ഷ്യം ഐസിസിനെ തുടച്ചുനീക്കൽ
അതിർത്തികളിൽ ജാഗ്രത; ബംഗ്ലാദേശിലെ സംഘർഷത്തിൽ കരുതലോടെ നീങ്ങാൻ ഇന്ത്യ, ഹാദിയുടെ സംസ്കാരം ഇന്ന്