'ഡ്രോൺ ആക്രമണം നിര്‍ത്താനാവില്ല, വിദേശ രാജ്യവുമായി ഡ്രോൺ കരാറുണ്ട്', ഇസ്താംബൂൾ ചർച്ച അലസിപ്പിരിയാൻ കാരണം പാക് വെളിപ്പെടുത്തൽ

Published : Oct 29, 2025, 07:12 PM IST
Pakistan Afghan Fight

Synopsis

തുർക്കി ചർച്ചയിൽ, അഫ്ഗാൻ മണ്ണിൽ ഡ്രോൺ ആക്രമണങ്ങൾ നടത്താൻ ഒരു വിദേശ രാജ്യവുമായി കരാറുണ്ടെന്ന് പാകിസ്ഥാൻ സമ്മതിച്ചതായി റിപ്പോർട്ട്. പാക്-താലിബാൻ ആക്രമണമുണ്ടായാൽ അഫ്ഗാനിസ്ഥാനിൽ തിരിച്ചടിക്കാൻ അവകാശമുണ്ടെന്ന് അംഗീകരിക്കണമെന്നും പാകിസ്ഥാൻ ആവശ്യപ്പെട്ടു.  

ഇസ്‌ലാമാബാദ്: അഫ്ഗാൻ മണ്ണിൽ ഡ്രോൺ ആക്രമണങ്ങൾ നടത്താൻ ഒരു "വിദേശ രാജ്യവുമായി" കരാറുണ്ടെന്ന് പാകിസ്ഥാൻ സമ്മതിച്ചതായി റിപ്പോര്‍ട്ട്. ഈ വെളിപ്പെടുത്തലാണ് പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള തുർക്കി ചർച്ചകളിൽ പുതിയ പ്രതിസന്ധി സൃഷ്ടിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. പാക്-താലിബാൻ പാകിസ്ഥാനിൽ ആക്രമണങ്ങൾ നടത്തുമ്പോൾ അഫ്ഗാൻ മണ്ണിൽ തിരിച്ചടി നൽകാൻ തങ്ങൾക്ക് അവകാശമുണ്ടെന്ന് അഫ്ഗാൻ 'അംഗീകരിക്കണം' എന്ന് പാകിസ്ഥാൻ ചർച്ചകളിൽ ആവശ്യപ്പെട്ടുവെന്നും ടോളോ ന്യൂസ് റിപ്പോർട്ട് ചെയ്തു.

പാകിസ്ഥാൻ്റെ നിർബന്ധിത കരാർ

ഡ്രോൺ ആക്രമണവുമായി ബന്ധപ്പെട്ട് വിശദികരിക്കവെ, അത്തരത്തിലുള്ള ആക്രമണങ്ങൾ തടയാൻ പാകിസ്ഥാന് കഴിയില്ലെന്നും, തങ്ങൾ വിദേശ രാജ്യവുമായി കരാറുണ്ടാക്കിയിട്ടുണ്ടെന്നും കരാർ ലംഘിക്കാൻ സാധ്യമല്ല" എന്നും പാകിസ്ഥാൻ പ്രതിനിധി സംഘം സൂചിപ്പിച്ചതായി റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, ഈ കരാറിൽ ഏർപ്പെട്ട "വിദേശ രാജ്യം" ഏതെന്ന് റിപ്പോർട്ട് വെളിപ്പെടുത്തിയിട്ടില്ല. ചർച്ചയിൽ ഒരു വ്യക്തമായ നിലപാട് അവതരിപ്പിക്കുന്നതിന് പകരം, പാകിസ്ഥാൻ പ്രതിനിധി സംഘത്തിൽ ഏകോപനം ഉണ്ടായിരുന്നില്ല, അവർ പിന്മാറാനാണ് കൂടുതൽ താൽപ്പര്യം കാണിച്ചതെന്നും റിപ്പോർട്ട് പറയുന്നു.

ഇസ്‌ലാമിക് എമിറേറ്റിൻ്റെ നിലപാട്

ടിടിപി പ്രശ്‌നം പാകിസ്ഥാന്‍റെ ദീര്‍ഘകാലമായുള്ള ആഭ്യന്തര പ്രശ്‌നമാണ്, അല്ലാതെ അഫ്ഗാനിസ്ഥാനുമായി ബന്ധമുള്ള വിഷയമല്ലെന്നാണ് ഇസ്‌ലാമിക് എമിറേറ്റിൻ്റെ പ്രതിനിധി സംഘം വാദിക്കുന്നത്. വെടിനിർത്തൽ ചർച്ചകളിൽ ഇരു രാജ്യങ്ങൾക്കും ഒരു ധാരണയിലെത്താൻ കഴിയുന്നില്ലെന്നും, ഇരു രാജ്യങ്ങളും പരസ്പരം പഴിചാരുകയാണെന്നും നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. നിലവിലെ ചർച്ചകളുടെ സ്ഥിതിയെക്കുറിച്ച് ഔദ്യോഗിക പ്രതികരണങ്ങൾ ഒന്നും വന്നിട്ടില്ല.

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വിഴുങ്ങിയത് 17 ലക്ഷത്തിന്റെ വജ്രം പതിപ്പിച്ച പെൻഡന്റ്, 6 ദിവസത്തെ കാത്തിരിപ്പ് ടാഗോടെ പുറത്ത് വന്ന് 'തൊണ്ടിമുതൽ'
25 ലക്ഷം പൂച്ചകളെ കൊന്നൊടുക്കാൻ ന്യൂസിലാൻഡ്, ജൈവ വൈവിധ്യം തകർന്നതോടെ അറ്റകൈ പ്രയോഗം