
ന്യൂയോർക്ക് : എയർ കാനഡ എക്സ്പ്രസ് വിമാനം ലാൻഡിഗിനിടെ വിമാനത്താവളത്തിലെ റൺവേയിൽ വെച്ച് ഫയർ ട്രക്കിലിടിട്ട് അപകടം. രണ്ടുപേര്‍ കൊല്ലപ്പെട്ടു. പ്രധാന പൈലറ്റും സഹപൈലറ്റുമാണ് കൊല്ലപ്പെട്ടത്. മറ്റു രണ്ടു പേര്‍ക്ക് പരിക്കേറ്റു. 80 ഓളം യാത്രക്കാരുമായി വന്ന എയര്‍ കാനഡ ഫ്‌ലൈറ്റ് 8646 ആണ് അപകടത്തില്‍പ്പെട്ടത്.
ന്യൂയോർക്കിലെ ലാ ഗാർഡിയ വിമാനത്താവളത്തിൽ വെച്ചാണ് അപകടമുണ്ടായത്. ലാൻഡിങ്ങിനിടെയാണ്, എയർ കാനഡ എക്സ്പ്രസ് വിമാനം വിമാനത്താവളത്തിലെ ഫയർ ട്രക്കറുമായാണ് കൂട്ടിയിടിച്ചത്. അപകടം നടന്ന ഉടന്‍ തന്നെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് വിമാനത്താവളം അടച്ചു. അമേരിക്കൻ ഫെഡറൽ ഏവിയേഷൻ വിഭാഗം, ലാ ഗാർഡിയ വിമാനത്താവളത്തിൽ വിമാനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി. സ്ഥലത്ത് രക്ഷാപ്രവർത്തനവും ആളുകളെ ഒഴിപ്പിക്കുന്നതും തുടരുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam