പ്രവാസികളുടെ ഗൾഫ് യാത്രയ്ക്ക് ഇനി ചെലവേറും; മിഡിൽ ഈസ്റ്റ് റൂട്ടുകളിൽ ഇന്ധന സർചാർജ് വർധിപ്പിച്ച് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്‍പ്രസും

Published : Oct 10, 2026, 01:35 PM IST
Air India Express

Synopsis

ഇൻഡിഗോയ്ക്ക് പിന്നാലെ മിഡിൽ ഈസ്റ്റ് റൂട്ടുകളിൽ ഇന്ധന സർചാർജ് വർധിപ്പിച്ച് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും. വിമാന ഇന്ധന വിലയിലുണ്ടായ വർധനവും ഉയർന്ന പ്രവർത്തനച്ചെലവും കാരണമാണ് 55 ഡോളറോളം സർചാർജ് വർധിപ്പിച്ചത്. നിരക്ക് ഉയർന്നതോടെ ഗൾഫ് രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള പ്രവാസികളുടെ യാത്രകൾക്ക് ചെലവേറും.

ദില്ലി: ഇൻഡിഗോയ്ക്ക് പിന്നാലെ മിഡിൽ ഈസ്റ്റ് റൂട്ടുകളിൽ ഇന്ധന സർചാർജ് വർധിപ്പിച്ച് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും. വിമാന ഇന്ധന വിലയിലുണ്ടായ വർധനവും ഉയർന്ന പ്രവർത്തനച്ചെലവും ചൂണ്ടിക്കാട്ടിയാണ് മിഡിൽ ഈസ്റ്റ് റൂട്ടുകളിൽ ഇന്ധന സർചാർജ് വർധിപ്പിച്ചത്. 55 ഡോളറോളമാണ് (ഏകദേശം 200 ദിർഹത്തിലധികം) ഇരു വിമാനക്കമ്പനികളും സർചാർജ് വർധിപ്പിച്ചത്. നിരക്ക് ഉയർത്തിയതോടെ മലയാളികളടക്കമുള്ള പ്രവാസികളുടെ നാട്ടിലേക്കും തിരിച്ചുമുള്ള യാത്രകൾക്ക് ചെലവേറും. പുതിയ നിരക്കുകൾ പ്രകാരം ആഭ്യന്തര സർവീസുകളിൽ 1,001 മുതൽ 1,500 കിലോമീറ്റർ വരെയുള്ള യാത്രകൾക്ക് 850 രൂപയും, 1,500 കിലോമീറ്ററിന് മുകളിലുള്ള ദീർഘദൂര യാത്രകൾക്ക് 1,200 രൂപയുമാണ് ഫ്യുവൽ സർചാർജ് ഈടാക്കുക.

വ്യാഴാഴ്ചയാണ് ഇന്ത്യൻ വിമാനക്കമ്പനികൾ ഈ വർധനവ് പ്രഖ്യാപിച്ചത്. യുഎഇ ഉൾപ്പെടെയുള്ള വിവിധ ഗൾഫ് രാജ്യങ്ങളിലേക്കും മിഡിൽ ഈസ്റ്റ് ലക്ഷ്യസ്ഥാനങ്ങളിലേക്കും ഇരു കമ്പനികളും നേരിട്ടുള്ള സർവീസുകൾ നടത്തുന്നുണ്ട്. സമീപകാലത്തെ ജിയോപൊളിറ്റിക്കൽ മാറ്റങ്ങളും ആഗോള ഊർജ്ജ വിപണിയിലെ സമ്മർദ്ദവും കാരണം വിമാന ഇന്ധനമായ എടിഎഫ് വിലയിൽ വൻ ചാഞ്ചാട്ടമാണ് ഉണ്ടായത്. ഇത് എയർലൈനുകളുടെ പ്രവർത്തനച്ചെലവ് കുത്തനെ ഉയർത്തി. മിഡിൽ ഈസ്റ്റ് സംഘർഷം ആരംഭിച്ചതിനുശേഷം ജെറ്റ് ഫ്യുവൽ വില 70 ശതമാനം വരെ വർധിച്ചിട്ടുണ്ട്. ഇതിന്‍റെ ആഘാതം ലഘൂകരിക്കുന്നതിന്‍റെ ഭാഗമായി ഈ ആഴ്ച ആദ്യം മറ്റൊരു ഇന്ത്യൻ ബജറ്റ് എയർലൈനായ ഇൻഡിഗോയും മിഡിൽ ഈസ്റ്റ് റൂട്ടുകളിൽ 55 ഡോളർ സർചാർജ് വർധിപ്പിച്ചിരുന്നു.

എയർ ഇന്ത്യ എക്സ്പ്രസിന്‍റെ ഒക്ടോബർ 9ന് പുലർച്ചെ 12:00 മണിക്ക് ശേഷമുള്ള പുതിയ ബുക്കിംഗുകൾക്കും, എയർ ഇന്ത്യയുടെ ഒക്ടോബർ 9ന് രാവിലെ 11:00 മണിക്ക് ശേഷമുള്ള ബുക്കിംഗുകൾക്കുമാണ് പുതിയ സർചാർജ് ബാധകമാകുന്നത്. സെക്ടറിനും റൂട്ടിനും അനുസരിച്ച് സർചാർജ് തുകയിൽ വ്യത്യാസമുണ്ടാകും. സാഹചര്യങ്ങൾക്ക് അനുസൃതമായി സർചാർജ് നിരക്കുകൾ കാലാകാലങ്ങളിൽ അവലോകനം ചെയ്ത് ഉചിതമായ മാറ്റങ്ങൾ വരുത്തുമെന്ന് എയർലൈനുകൾ വ്യക്തമാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഹൂതി കേന്ദ്രങ്ങൾക്കെതിരെ ശക്തമായ തിരിച്ചടി; 136 സൈനിക ലക്ഷ്യങ്ങൾ തകർത്ത് സൗദി സഖ്യസേന
ഹൂത്തികൾക്കെതിരായ യുദ്ധത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് സൗദി; ബലിസ്റ്റിക് മിസൈൽ ശൃംഖല തകർക്കുമെന്ന് പ്രഖ്യാപനം