മാർച്ച് 27 വരെ ആകാശത്ത് പറക്കാം! കിക്കിടിലൻ ഓഫറുമായി എയർ ഇന്ത്യ എക്സ്പ്രസ്; 'എക്സ്പ്ലോർ മോർ സെയിൽ' വഴി അന്താരാഷ്ട്ര യാത്രകൾക്ക് 15 ശതമാനം വരെ കിഴിവ്

Published : Jul 06, 2026, 08:57 AM IST
Air india express

Synopsis

എയർ ഇന്ത്യ എക്സ്പ്രസ് ‘എക്സ്പ്ലോർ മോർ സെയിൽ’ ഓഫർ പ്രഖ്യാപിച്ചു. അന്താരാഷ്ട്ര യാത്രകൾക്ക് 15 ശതമാനം വരെ കിഴിവ് ലഭിക്കും. അടുത്ത വർഷം മാർച്ച് 27 വരെയുള്ള യാത്രകൾക്ക് ജൂലൈ ഒൻപത് വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നവർക്കാണ് ഈ ആനുകൂല്യം

ദില്ലി: അന്താരാഷ്ട്ര യാത്രകൾക്ക് 15 ശതമാനം വരെ കിഴിവ് നൽകുന്ന പുതിയ ഓഫറുമായി എയർ ഇന്ത്യ എക്സ്പ്രസ്. എക്സ്പ്ലോർ മോർ സെയിൽ വഴിയാണ് എയർ ഇന്ത്യ എക്സ്പ്രസ് യാത്രക്കാർക്കായി പുതിയ ഓഫർ മുന്നോട്ട് വച്ചിരിക്കുന്നത്. അടുത്ത വർഷം മാർച്ച് 27 വരെയുള്ള യാത്രകൾക്കാണ് ഓഫർ. ഈ മാസം ഒൻപത് വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾ ഓഫറിൽ ലഭിക്കും. മൊബൈൽ ആപ്പ്, വെബ്സൈറ്റ് വഴിയും ജൂലൈ ആറ് മുതൽ മറ്റ് ബുക്കിംഗ് ചാനലുകൾ വഴിയും ടിക്കറ്റുകളെടുക്കാം. എക്സ്പ്രസ് ലൈറ്റ്, എക്സ്പ്രസ് വാല്യൂ നിരക്കുകളിലാണ് ഈ ഓഫർ. ഓഫർ കാലയളവിൽ എയർ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റിലൂടെയും മൊബൈൽ ആപ്പിലൂടെയും ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്ക് കൺവീനിയൻസ് ഫീ ഈടാക്കില്ല. കൂടാതെ ഒരു തവണ സൗജന്യമായി യാത്രാ തീയതി മാറ്റാനും സാധിക്കും. ടാറ്റാ ന്യൂപാസ് അംഗങ്ങൾക്ക് 500 രൂപ വരെയുള്ള അധിക ഡിസ്ക്കൗണ്ടും എട്ട് ശതമാനം വരെ ന്യൂകോയിനുകളും ലഭിക്കും എന്ന് കമ്പനി അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നാറ്റോ ഉച്ചകോടിക്ക് തൊട്ടുമുമ്പ് കീവിൽ റഷ്യൻ മിസൈൽ വർഷം; യുക്രൈന് നേരെ പ്രയോഗിച്ചത് ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകളും ഡ്രോണുകളും
ദോഹയിൽ നിർണായക കൂടിക്കാഴ്ച, ഖത്തർ പ്രധാനമന്ത്രിയുമായി ചർച്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ; ഊർജ-വ്യാപാര മേഖലകളിലെ സഹകരണം ചർച്ചയായി