2000 മുതൽ വത്തിക്കാൻ നയതന്ത്രവിഭാഗത്തിൽ സേവനം ചെയ്തുവരികയാണ് ആർച്ച് ബിഷപ്പ് വാൾഡെമർ സ്റ്റാനിസ്ലാവ് സൊമ്മർടാഗ്. 2013 മുതൽ 2018 വരെ വത്തിക്കാൻ സ്റ്റേറ്റ് റിലേഷൻസിലും പ്രവർത്തിച്ചു.
വത്തിക്കാൻ സിറ്റി/ന്യൂഡൽഹി: ഇന്ത്യയിൽ പുതിയ വത്തിക്കാൻ സ്ഥാനപതിയെ നിയമിച്ച് ലിയോ പതിനാലാമൻ മാർപാപ്പ. പോളണ്ട് സ്വദേശിയായ ആർച്ച് ബിഷപ്പ് വാൾഡെമർ സ്റ്റാനിസ്ലാവ് സൊമ്മർടാഗാണ് ഇന്ത്യയിലെ പുതിയ വത്തിക്കാൻ സ്ഥാനപതി.
2000 മുതൽ വത്തിക്കാൻ നയതന്ത്രവിഭാഗത്തിൽ സേവനം ചെയ്തുവരികയാണ് ആർച്ച് ബിഷപ്പ് വാൾഡെമർ സ്റ്റാനിസ്ലാവ് സൊമ്മർടാഗ്. 2013 മുതൽ 2018 വരെ വത്തിക്കാൻ സ്റ്റേറ്റ് റിലേഷൻസിലും പ്രവർത്തിച്ചു. നിലവിൽ സെനഗൽ, കേപ് വെർദ, ഗിനിയ തുടങ്ങിയ രാജ്യങ്ങളുടെ അപ്പോസ്തോലിക് നൂൺഷ്യേയായി പ്രവർത്തിച്ചുവരികയാണ്.














