
അബുദാബി: പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് നിർത്തിവെച്ചിരുന്ന എല്ലാ സർവീസുകളും പുനരാരംഭിച്ച് എയർ ഇന്ത്യ എക്സ്‍പ്രസ്. ഒമാനിലെ സലാല, കുവൈത്ത് എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകള്‍ കഴിഞ്ഞ ദിവസം മുതൽ ആരംഭിച്ചിരുന്നു. യുഎഇയിൽ നിന്നുള്ള സർവീസുകള്‍ കഴിഞ്ഞ മാസം പുനരാരംഭിച്ചിരുന്നു.
യുഎഇ, ബഹ്റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലെ 13 സെക്ടറുകളിലേക്ക് എയർ ഇന്ത്യ എക്സ്‍പ്രസ് നിലവില്‍ സർവീസ് നടത്തുന്നുണ്ട്. യുഎഇയിലെ സ്കൂളുകള്‍ ഇന്ന് അടയ്ക്കും. അവധിക്കാലം മുന്‍നിർത്തി നാട്ടിലേക്ക് പോകുന്നവർക്ക് വിമാന സർവീസുകള്‍ പുനരാരംഭിച്ചത് ഗുണകരമായി. കോഴിക്കോട്-സലാല സർവീസ് കഴിഞ്ഞ ദിവസം ആരംഭിച്ചു. ചൊവ്വ, വ്യാഴം ദിവസങ്ങളിലായിരിക്കും സർവീസുകള്‍. കോഴിക്കോട്- കുവൈത്ത് സർവീസുകളും പുനരാരംഭിച്ചു. മസ്കറ്റ്-മംഗളൂരു, ബെംഗളൂരു-കുവൈത്ത് സർവീസുകളും തുടങ്ങിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam