ഖമനെയി വധം: നിർണായക വിവരങ്ങൾ പുറത്ത്, ടെഹ്റാനിലെ ട്രാഫിക് ക്യാമറകൾ ഇസ്രായേൽ ഹാക്ക് ചെയ്തെന്ന് റിപ്പോര്‍ട്ട്

Published : Mar 03, 2026, 10:10 AM IST
ali khamenei

Synopsis

ആയത്തുള്ള അലി ഖമനെയിയുടെ വധത്തിന് പിന്നാലെ നിര്‍ണായക വിവരം പുറത്ത്ട്ട്. ടെഹ്റാനിലെ ട്രാഫിക് ക്യാമറകൾ ഇസ്രായേൽ ഹാക്ക് ചെയ്തിരുന്നുവെന്ന് റിപ്പോര്‍ട്ട്.

ടെഹ്റാൻ: ​ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയിയുടെ വധവുമായി ബന്ധപ്പെട്ട നിര്‍ണായക വിവരം പുറത്ത്. ടെഹ്റാനിലെ ട്രാഫിക് ക്യാമറകൾ ഇസ്രായേൽ ഹാക്ക് ചെയ്തിരുന്നുവെന്ന് റിപ്പോര്‍ട്ട്. ദൃശ്യങ്ങൾ ടെൽഅവീവിലെ സെർവറുകളിലേക്ക് തത്സമയമെത്തി. ടെഹ്‌റാനിലെ സുരക്ഷാ വിന്യാസം നിരീക്ഷിച്ച് ഖമനയിയുടെ യാത്രാക്രമം മനസിലാക്കി. ഖമനെയി അടക്കം യോഗത്തിനെത്തിയവരുടെ കാറുകൾ നിർത്തിയിട്ട സ്ഥലത്തും ക്യാമറ ഉണ്ടായിരുന്നു. ആക്രമണസമയത്ത് പാസ്ചർ സ്ട്രീറ്റിലെ ടെലിഫോൺ ടവറുകൾ തകരാറിലാക്കിയെന്നും റിപ്പോര്‍ട്ടുണ്ട്. സുരക്ഷാ ജീവനക്കാർ വിളിക്കുമ്പോൾ ഫോണുകൾ തിരക്കിലെന്നായിരുന്നു മറുപടി. ജെറുസലേം പോലെ ടെഹ്റാനും തങ്ങൾക്ക് പരിചിതമെന്നാണ് ഇസ്രായേൽ രഹസ്യന്വേഷണ വൃത്തങ്ങളുടെ അവകാശവാദം.

യുദ്ധം തുടങ്ങുന്നതിന് മുൻപേ ഖമനെയിയെ ലക്ഷ്യമാക്കാൻ രാഷ്ട്രീയ അനുമതി നൽകിയിരുന്നുവെന്നും റിപ്പോര്‍ട്ട്. പൊതുവേ ബങ്കറുകൾ ഉപയോഗിക്കാത്തിരുന്ന ഖമനെയി, ആക്രമണ ഭീഷണിക്കിടെ രണ്ട് ബങ്കറുകളിൽ മാറിമാറി താമസിച്ചിരുന്നുവെന്നാണ് വിവരം. യുദ്ധം തുടങ്ങിയാൽ ബങ്കറിലേക്ക് മാറുമെന്ന കണക്കുകൂട്ടലിൽ തുടക്കത്തിലേ ഖമനെയിയെ ലക്ഷ്യമിട്ടുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ജൂണിലെ യുദ്ധത്തിൽ ഖമനെയിയെ വധിക്കാൻ ശ്രമിച്ചിരുന്നില്ലെന്നും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു. ശനിയാഴ്ച പാസ്ചർ സ്ട്രീറ്റിലെ ഓഫീസിൽ നിർണായക യോഗം ഉണ്ടെന്ന രഹസ്യവിവരം സിഐഎക്ക് ലഭിച്ചതായും, ഇസ്രായേലിന്റെ രണ്ട് മുതിർന്ന ഉദ്യോഗസ്ഥർ വ്യത്യസ്ത മാർഗങ്ങളിലൂടെ വിവരം സ്ഥിരീകരിച്ചതായും റിപ്പോർട്ടുകളുണ്ട്. അനുമതി ലഭിച്ചതോടെ ഖമനെയിയുടെ ഓഫിസിലേക്ക് ബ്ലു സ്പാരോ മിസൈൽ അടക്കം പ്രയോഗിച്ചു. 1000 കിലോ മീറ്റർ അകലെയുള്ള ചെറിയ മേശ പോലെയുള്ള ടാർഗറ്റ് പോലും സ്പാരോയ്ക്ക് ലക്ഷ്യമിടാൻ കഴിയുമെന്നും റിപ്പോര്‍ട്ട്.

ശനിയാഴ്ച പുലർച്ചെയെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനെയി കൊല്ലപ്പെട്ടത്. ഖമനെയി കൊല്ലപ്പെട്ടെന്ന് അമേരിക്കൻ പ്രസിഡന്‍റ് ട്രംപും ഇസ്രയേലും പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇറാൻ മാധ്യമങ്ങള്‍ ഇക്കാര്യം സ്ഥിരീകരിക്കുന്നത്. യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു ഖമനെയിയുടെ ഭാര്യ മൻസൂറ ഖൊജസ്തേ ഇന്നലെയാണ് മരിച്ച. ഖമേനിയുടെ മകൾ, പേരക്കുട്ടി, മരുമകൻ, മരുമകൾ എന്നിവരും യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സുപ്രധാനം ചോദ്യം നേരിട്ട് നെതന്യാഹു, യുദ്ധം നീണ്ടുപോകുമെന്ന ആശങ്കകൾക്ക് മറുപടി; 'ഈ യുദ്ധം സമാധാനത്തിലേക്കുള്ള ഒരു കവാടം'
ലെബനിൽ ഞെട്ടിച്ച് ഇസ്രയേലിന്‍റെ ബോംബാക്രമണം, ഹിസ്ബുള്ളയുടെ ഉന്നതർ കൊല്ലപ്പെട്ടു, കമാൻഡ് സെന്‍ററുകളും ആയുധപ്പുരകളും തകർത്തു