
ലേക്ക് ഷാമ്പ്ലെയിന്‍: ഇടവേളകള്‍ ആനന്ദകരമാക്കാന്‍ ഭര്‍ത്താവുമൊത്ത് മീന്‍പിടിക്കാന്‍ ഇറങ്ങിയതായിരുന്നു ഡെബ്ബീ ഗെഡ്ഡെസ്. എന്നാല്‍ ആ ദമ്പതികള്‍ക്ക് ചൂണ്ടയില്‍ കൊളുത്തിയ മീന്‍ നല്‍കിയത് ആഹ്ളാദം മാത്രമായിരുന്നില്ല അത്ഭുതംകൂടിയായിരുന്നു. ഡെബ്ബിയ്ക്ക് കിട്ടിയ മീനിന് ഒന്നല്ല, രണ്ട് വായ! നോര്‍ത്ത് അമേരിക്കയിലെ ലേക്ക് ഷാമ്പ്ലെയിനില്‍നിന്നാണ് ഇവര്‍ക്ക് ഈ അത്ഭുതമീനിനെ കിട്ടിയത്.
''ബോട്ടില്‍ വച്ച് ആ മീനിനെ കിട്ടിയിപ്പോള്‍ എനിക്ക് എന്‍റെ കണ്ണുകളെ വിശ്വസിക്കാനായില്ല. രണ്ട് വായ! എന്നിട്ടും അത് ആരോഗ്യമുള്ളതായിരുന്നു. ശരിക്കും അടിപൊളി'' - ഡെബ്ബി ഗെഡ്ഡെസ് പറഞ്ഞു.
നോട്ടി ബോയ്സ് ഫിഷിംഗ് എന്ന ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. ചിത്രം ലോകം മുഴുവന്‍ കണ്ടുകഴിഞ്ഞു. 6000 പേരാണ് ചിത്രം ഷെയര്‍ ചെയ്തിരിക്കുന്നത്. ജീവശാസ്ത്രജ്ഞനുമായി സംസാരിച്ചപ്പോള്‍ ഇത് വൈരൂപ്യമായിരിക്കാം ഇതെന്ന് അദ്ദേഹം പറഞ്ഞുവെന്ന് കമന്‍റില്‍ ഒരാള്‍ പറയുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam