ബിസിനസ് ട്രിപ്പിനിടയിൽ പീഡിപ്പിച്ചു, ആമസോണിലെ ഉന്നത ഉദ്യോഗസ്ഥനെതിരെ പരാതി: സംഭവം മറച്ചുവെക്കാൻ കമ്പനി സമ്മർദ്ദം ചെലുത്തിയെന്ന് ജീവനക്കാരി

Published : Oct 22, 2026, 09:39 AM IST
amazon

Synopsis

2023 ഒക്ടോബർ 27-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഔദ്യോഗിക ആവശ്യങ്ങൾക്കായി ന്യൂയോർക്കിലെത്തിയ ലോറയും സിമോണ്ടെ ഉൾപ്പെടെയുള്ള സഹപ്രവർത്തകരും കമ്പനി സംഘടിപ്പിച്ച ചടങ്ങിലും തുടർന്നുള്ള പാർട്ടിയിലും പങ്കെടുത്തിരുന്നു. അവിടെവെച്ച് സിമോണ്ടെ തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് ലോറയുടെ പരാതി.

വാഷിങ്ടൺ: ബിസിനസ് ട്രിപ്പിനിടയിൽ മുതിർന്ന ഉദ്യോഗസ്ഥൻ പീഡിപ്പിച്ചുവെന്നും, പരാതി നൽകിയപ്പോൾ സംഭവം പുറത്തുപറയാതെ നിശബ്ദത പാലിക്കാൻ ആമസോൺ നിർബന്ധിച്ചുവെന്നും ആരോപിച്ച് ജീവനക്കാരി കമ്പനിക്കെതിരെ കേസ് ഫയൽ ചെയ്തു. സീയാറ്റിലിലെ ആമസോൺ വെബ് സർവീസസിൽ മാർക്കറ്റിംഗ് ആൻഡ് ഓപ്പറേഷൻസ് മാനേജരായ ലോറ ഡാൻബോം ആണ് ആമസോണിനെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. കമ്പനിയുടെ മാഡ്രിഡ് ഓഫീസിലെ പരസ്യ വിഭാഗം എക്സിക്യൂട്ടീവായ മൈക്കലാഞ്ചലോ സിമോണ്ടെയ്ക്കെതിരെയാണ് കേസ്.

2023 ഒക്ടോബർ 27-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഔദ്യോഗിക ആവശ്യങ്ങൾക്കായി ന്യൂയോർക്കിലെത്തിയ ലോറയും സിമോണ്ടെ ഉൾപ്പെടെയുള്ള സഹപ്രവർത്തകരും കമ്പനി സംഘടിപ്പിച്ച ചടങ്ങിലും തുടർന്നുള്ള പാർട്ടിയിലും പങ്കെടുത്തിരുന്നു. അവിടെവെച്ച് സിമോണ്ടെ തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് ലോറയുടെ പരാതി. സംഭവത്തിന് തൊട്ടുപിന്നാലെ ആമസോണിന് പരാതി നൽകിയെങ്കിലും കാര്യക്ഷമമായ അന്വേഷണം നടത്താൻ കമ്പനി തയ്യാറായില്ല. സംഭവത്തെക്കുറിച്ച് ഓഫീസിൽ ആരോടും സംസാരിക്കരുതെന്നും അതേസമയം ആരോപണവിധേയനായ ഉദ്യോഗസ്ഥനുമായി തൊഴിൽപരമായ സഹകരണം തുടരണമെന്നും കമ്പനി തന്നോട് ആവശ്യപ്പെട്ടുവെന്നും ലോറ ആരോപിക്കുന്നു.

ജീവനക്കാരെ ഭീഷണിപ്പെടുത്തി ഇത്തരം മാനസിക-ലൈംഗിക അതിക്രമങ്ങൾ മറച്ചുവെക്കുന്നതിന് എതിരെയുള്ള വാഷിംഗ്ടൺ സ്റ്റേറ്റിലെ 'സൈലൻസ്ഡ് നോ മോർ ആക്ട്' ആമസോൺ ലംഘിച്ചുവെന്നും, സുരക്ഷിതമല്ലാത്ത ജോലി സാഹചര്യം സൃഷ്ടിച്ചുവെന്നും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. സംഭവത്തിന് തൊട്ടുപിന്നാലെ പൊലീസ് കേസ് എടുക്കുകയും ഡി.എൻ.എ സാമ്പിൾ അടങ്ങുന്ന തെളിവുകൾ കൈമാറുകയും ചെയ്തിരുന്നതായി ലോറയുടെ അഭിഭാഷകൻ ജെയ് ഫ്രീ പറഞ്ഞു. എന്നാൽ ആരോപണവിധേയനിൽ നിന്ന് ഡി.എൻ.എ പരിശോധനയ്ക്കുള്ള സാമ്പിളുകൾ ശേഖരിക്കാൻ അന്വേഷണ സംഘം മുതിർന്നില്ലെന്നും, ആമസോൺ ഈ വിഷയത്തിൽ കൃത്യമായ അന്വേഷണം നടത്തിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ സീയാറ്റിൽ സ്റ്റേറ്റ് കോടതിയിലാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ഏറെക്കുറെ അടുത്തെത്തി'; ഇന്ത്യ - യുഎസ് വ്യാപാര കരാർ വൈകാതെ ഒപ്പുവെക്കുമെന്ന് ട്രംപ്, മുൻ കരാറുകളിൽ നിന്ന് വ്യത്യസ്തമെന്നും പ്രതികരണം
'ഇറാൻ ഭരണകൂടത്തെ അട്ടിമറിക്കുകയല്ലാതെ വേറെ വഴിയില്ല', മുന്നറിയിപ്പുമായി നെതന്യാഹൂ; സ്പീക്കറുമായി കൂടിക്കാഴ്ച നടത്തി മുജ്തബ ഖംനഇ