'ഇറാൻ ഭരണകൂടത്തെ അട്ടിമറിക്കുകയല്ലാതെ വേറെ വഴിയില്ല', മുന്നറിയിപ്പുമായി നെതന്യാഹൂ; സ്പീക്കറുമായി കൂടിക്കാഴ്ച നടത്തി മുജ്തബ ഖംനഇ

Published : Oct 22, 2026, 08:22 AM IST
benjamin netanyahu

Synopsis

ഇറാനിലെ നിലവിലെ ഭരണകൂടത്തെ താഴെയിറക്കുക മാത്രമാണ് രാജ്യത്തിന്‍റെ ആണവ ഭീഷണി ഒഴിവാക്കാനുള്ള ഏക പോംവഴിയെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബഞ്ചമിൻ നതന്യാഹൂ

ടെഹ്റാൻ: ഇറാനിലെ നിലവിലെ ഭരണകൂടത്തെ താഴെയിറക്കുക മാത്രമാണ് രാജ്യത്തിന്‍റെ ആണവ ഭീഷണി ഒഴിവാക്കാനുള്ള ഏക പോംവഴിയെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബഞ്ചമിൻ നതന്യാഹൂ. ബഹദ് 1 സൈനിക അക്കാദമിയിൽ നടന്ന ഓഫീസർമാരുടെ പാസിംഗ് ഔട്ട് പരേഡിനെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് നതന്യാഹൂ ശക്തമായ മുന്നറിയിപ്പ് നൽകിയത്. ഇറാന്‍റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖംനഇ തന്‍റെ മുൻഗാമികളുടെ പാത പിന്തുടർന്ന് ആണവായുധ നിർമാണത്തിനുള്ള ശ്രമങ്ങൾ പുനരാരംഭിച്ചിട്ടുണ്ടെന്ന് നതന്യാഹൂ ആരോപിച്ചു. ഈ ഭീഷണി പൂർണ്ണമായി ചെറുക്കുന്നതിന് ഇറാൻ ഭരണകൂടത്തെ അട്ടിമറിക്കാനുള്ള നടപടികൾക്ക് ഇസ്രയേൽ പ്രതിരോധ സേനയ്ക്കും രഹസ്യാന്വേഷണ ഏജൻസിയായ മൊസാദിനും നിർദേശം നൽകിയതായും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, മേഖലയിൽ യുദ്ധസാഹചര്യവും അമേരിക്കയുമായുള്ള സംഘർഷവും രൂക്ഷമായി തുടരുന്നതിനിടെ, ഇറാന്‍റെ പരമോന്നത നേതാവ് മുജ്തബ ഖംനഇ പാർലമെന്‍റ് സ്പീക്കർ മുഹമ്മദ് ബാഖിർ ഖാലിബാഫുമായി സുപ്രധാന കൂടിക്കാഴ്ച നടത്തി. നിലവിലെ സൈനിക, സാമ്പത്തിക സാഹചര്യങ്ങളും രാജ്യത്തിന്‍റെ സുരക്ഷാ പ്ലാനുകളും ഇരുവരും ചർച്ച ചെയ്തതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യുഎസും ഇസ്രയേലുമായി നിലനിൽക്കുന്ന ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങൾക്കിടയിൽ, നയതന്ത്ര ചർച്ചകൾക്കും അതേസമയം തന്നെ സ്വയം പ്രതിരോധത്തിനും രാജ്യം സജ്ജമാണെന്നാണ് ഇറാന്‍റെ നിലപാട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സൗദിയിൽ അന്താരാഷ്ട്ര വിമാനത്താവളം ആക്രമിച്ച് ഹൂത്തികൾ; ഒരാൾ കൊല്ലപ്പെട്ടു, എട്ടുപേർക്ക് പരിക്ക്, സൗദിക്ക് പിന്തുണയുമായി ഫ്രാൻസും ബ്രിട്ടനും
'ഫ്രാൻസിന്റെ പേര് പറഞ്ഞ് വോട്ട് പിടിക്കുന്ന ചിലരുണ്ട്'; ട്രംപിനെയും നെതന്യാഹുവിനെയും കുത്തി മാക്രോൺ, രൂക്ഷവിമർശനം