ബ്രിട്ടനിൽനിന്നുള്ള യാത്രക്കാർക്ക് കൊവിഡ് ടെസ്റ്റ് നിർബന്ധമാക്കി അമേരിക്ക, തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ

By Web TeamFirst Published Dec 25, 2020, 7:51 PM IST
Highlights

യാത്ര ആരംഭിക്കുന്നതിന് മൂന്ന് ദിവസത്തിനുള്ളിൽ നടത്തിയ പരിശോധനാ റിപ്പോർട്ടാണ് പരിഗണിക്കുക.

വാഷിംഗ്ടൺ: ബ്രിട്ടനിൽ നിന്നുള്ള വിമാന യാത്രികർക്ക് നെഗറ്റീവ് കൊവിഡ് ടെസ്റ്റ് നിർബന്ധമാക്കാനൊരുങ്ങി അമേരിക്ക. യാത്ര തുടങ്ങും മുമ്പ് കൊവിഡ് ഇല്ലെന്ന് പരിശോധിച്ച് ഉറപ്പുവരുത്തിയവർക്ക് മാത്രം യാത്ര അനുവദിക്കാനാണ് തീരുമാനം. ജനിതകമാറ്റം വന്ന കൊറോണ വൈറസിനെ കണ്ടെത്തിയതോടെ യാത്ര വിലക്ക് ഏർപ്പെടുത്തുന്ന ഒടുവിലത്തെ രാജ്യമാണ് അമേരിക്ക. 

യാത്ര ആരംഭിക്കുന്നതിന് മൂന്ന് ദിവസത്തിനുള്ളിൽ നടത്തിയ പരിശോധനാ റിപ്പോർട്ടാണ് പരിഗണിക്കുക. വെള്ളിയാഴ്ട ഒപ്പിടുന്ന ഉത്തരവ് തിങ്കളാഴ്ച മുതലാണ് പ്രാബല്യത്തിൽ വരിക. കൊവിഡ് വ്യാപിച്ചതോടെ ബ്രിട്ടനിൽ നിന്നുള്ള യാത്രക്ക് അമേരിക്ക 90 ശതമാനം വിലക്കേർപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസിനെ കണ്ടെത്തിയതായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അറിയിച്ചത്.  

click me!