'അഫ്‍ഗാനില്‍ രണ്ടുനിലപാട്'; പാകിസ്ഥാനുമായുള്ള ബന്ധം പുനപരിശോധിക്കുമെന്ന് അമേരിക്ക

By Web TeamFirst Published Sep 15, 2021, 1:18 PM IST
Highlights

അഫ്ഗാനിസ്ഥാനിൽ അമേരിക്കയുടെ സഖ്യകക്ഷിയായി നില്‍ക്കുമ്പോള്‍ തന്നെ പാകിസ്ഥാൻ താലിബാനെയും ഭീകരസംഘടനകളെയും സഹായിച്ചു എന്ന് ആന്‍റണി ബ്ളിങ്കൻ പറഞ്ഞു. 

വാഷിംഗ്ടണ്‍: പാകിസ്ഥാനുമായുള്ള ബന്ധം പുനപരിശോധിക്കുമെന്ന് അമേരിക്ക. പാകിസ്ഥാന് അഫ്ഗാനിസ്ഥാനിൽ രണ്ട് നിലപാടെന്ന് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആന്‍റണി ബ്ളിങ്കൻ അമേരിക്കൻ കോൺഗ്രസിനെ അറിയിച്ചു. അഫ്ഗാനിസ്ഥാനിൽ അമേരിക്കയുടെ സഖ്യകക്ഷിയായി നില്‍ക്കുമ്പോള്‍ തന്നെ പാകിസ്ഥാൻ താലിബാനെയും ഭീകരസംഘടനകളെയും സഹായിച്ചു എന്ന് ആന്‍റണി ബ്ളിങ്കൻ പറഞ്ഞു. 

നാറ്റോയ്ക്ക് പുറത്തുള്ള സഖ്യകക്ഷി എന്ന പരിഗണന പാകിസ്ഥാന് നല്‍കുന്നത് നിര്‍ത്തണമെന്ന് കോൺഗ്രസ് അംഗങ്ങൾ നിർദ്ദേശിച്ചു. ഇക്കാര്യം പരിഗണിക്കാമെന്ന് ആന്‍റണി ബ്ളിങ്കൻ ഉറപ്പുനല്‍കി. പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലേക്ക് പോകാനിരിക്കെയാണ് പാകിസ്ഥാനോടുള്ള നിലപാടിലെ ഈ മാറ്റം ദൃശ്യമാകുന്നത്. 24ന് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡനെ കാണുന്ന മോദി 25 ന് ഐക്യരാഷ്ട്ര പൊതുസഭയെ അഭിസംബോധന ചെയ്യും. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona  

click me!