സര്‍ക്കാര്‍ രൂപീകരണത്തെ ചൊല്ലി താലിബാന്‍ നേതത്വത്തില്‍ ഭിന്നത, തലവന്മാര്‍ തമ്മില്‍ വാക്ക് പോര്

By Web TeamFirst Published Sep 15, 2021, 10:29 AM IST
Highlights

കാബൂളിലെ കൊട്ടാരത്തിൽ ഇരുവരുടെയും അനുയായികൾ ചേരിതിരിഞ്ഞു വാക്കേറ്റമുണ്ടായതായും റിപ്പോർട്ടുണ്ട്. 

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ പുതിയ സർക്കാർ രൂപീകരിക്കുന്നതിനെ ചൊല്ലി താലിബാൻ നേതൃത്വത്തിൽ ഭിന്നത രൂക്ഷമാകുന്നു. താലിബാൻ സ്ഥാപകരിൽ ഒരാളായ മുല്ല ബരാദറും ഹഖാനി ഭീകര സംഘത്തിന്റെ തലവൻ ഖലീലുൽ റഹ്മാൻ ഹഖാനിയും നേർക്കുനേർ വാക്‌പോര് ഉണ്ടായതായി താലിബാൻ വൃത്തങ്ങൾ തന്നെ ബിബിസിയോട് സമ്മതിച്ചു. 

കാബൂളിലെ കൊട്ടാരത്തിൽ ഇരുവരുടെയും അനുയായികൾ ചേരിതിരിഞ്ഞു വാക്കേറ്റമുണ്ടായതായും റിപ്പോർട്ടുണ്ട്. ബരാദർ ആയിരിക്കും അഫ്ഗാൻ സർക്കാരിനെ നയിക്കുക എന്നായിരുന്നു ആദ്യ സൂചനകൾ. എന്നാൽ ഉപപ്രധാനമന്ത്രി പദം മാത്രമാണ്
ബറാദറിന് ലഭിച്ചത്.  സര്‍ക്കാര്‍ രൂപീകരണത്തില്‍ താലിബാൻ സ്ഥാപകൻ തന്നെ തഴയപ്പെട്ടതിൽ അണികൾ ക്ഷുഭിതരാണ്. അതേസമയം ഭിന്നതെയുണ്ടെന്ന വാർത്തകൾ താലിബാൻ നിഷേധിച്ചിട്ടുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!