ഇപ്പോഴത്തെ പ്രധാന ശ്രദ്ധ ഇറാൻ യുദ്ധത്തിൽ, പിന്നീട് ക്യൂബ പ്രശ്നം പരിഗണിക്കും; ക്യൂബയെ നോട്ടമിട്ട് ട്രംപ്

Published : Mar 08, 2026, 07:13 AM IST
Donald Trump

Synopsis

ക്യൂബ ഇപ്പോഴത്തെ രൂപത്തിൽ അവസാനഘട്ടത്തിലേക്കാണെന്നും സാമ്പത്തിക പ്രതിസന്ധി ഗുരുതരമാണെന്നും ട്രംപ് പറഞ്ഞു. വെനസ്വേല പോലെ വലിയ മാറ്റം വരാനിരിക്കുന്നു. ക്യൂബൻ അധികാരികൾ ഒരു കരാറിനായി അമേരിക്കയുമായി ചർച്ചകൾ നടത്തുന്നുണ്ടെന്നും ട്രംപ്

വാഷിങ്ടൺ: ക്യൂബയെ നോട്ടമിട്ട് പ്രസ്താവനയുമായി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ക്യൂബ ഇപ്പോഴത്തെ രൂപത്തിൽ അവസാനഘട്ടത്തിലേക്കാണെന്നും സാമ്പത്തിക പ്രതിസന്ധി ഗുരുതരമാണെന്നും ട്രംപ് പറഞ്ഞു. വെനസ്വേല പോലെ വലിയ മാറ്റം വരാനിരിക്കുന്നു. ക്യൂബൻ അധികാരികൾ ഒരു കരാറിനായി അമേരിക്കയുമായി ചർച്ചകൾ നടത്തുന്നുണ്ടെന്നും ട്രംപ് പറഞ്ഞു.

ഇപ്പോഴത്തെ പ്രധാന ശ്രദ്ധ ഇറാൻ യുദ്ധത്തിലാണ്. പിന്നീട് ക്യൂബ പ്രശ്നം പരിഗണിക്കുമെന്നും ട്രംപ് വ്യക്തമാക്കി. ഫ്ലോറിഡയിൽ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾ പങ്കെടുത്ത ഷീൽഡ് ഓഫ് ദി അമേരിക്കാസ് യോഗത്തിലാണ് ട്രംപിന്റെ പരാമർശം. അതേസമയം, ഇറാനിലെ സ്‌കൂളിന് നേരെ ബോംബാക്രമണം നടത്തിയത് ഇറാൻ തന്നെയായിരിക്കുമെന്ന് ട്രംപ് പറഞ്ഞു. താൻ കണ്ട ദൃശ്യങ്ങൾ അങ്ങിനെയാണ് സൂചിപ്പിക്കുന്നത്. അവരുടെ വ്യോമാക്രമണങ്ങൾക്ക് ഒരു കൃത്യതയുമില്ലെന്നും ഇറാനെതിരെ സൈനിക നടപടി കടുപ്പിക്കുമെന്നും ട്രംപ് പറഞ്ഞു. കൂടുതൽ സ്ഥലങ്ങളിലേക്ക് സൈനിക നടപടി തുടരുമെന്നും ഇറാൻ നിരുപാധികം കീഴടങ്ങണമെന്നും ട്രംപ് ആവർത്തിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇറാനിലെ എണ്ണ സംഭരണ കേന്ദ്രങ്ങളിൽ ആക്രമണം; ബ്രിട്ടനെതിരെ നീരസം പ്രകടിപ്പ് ട്രംപ്, രണ്ടു ഇസ്രയേലി സൈനികർക്ക് പരിക്ക്
40 വ‍ർഷം മുൻപ് കാണാതായ പൈലറ്റിനായുള്ള തെരച്ചിൽ, ലെബനോനിൽ വലിയ ആക്രമണം നടത്തി ഇസ്രയേൽ, ശ്മശാനങ്ങളിലും തെരച്ചിൽ