ദക്ഷിണ കൊറിയയിലെ യുഎസ് സൈനികത്താവളത്തിൽ രാസചോർച്ച. തലസ്ഥാനമായ സിയോളിന് സമീപത്തെ പ്യോങ്ടേക്കിലെ യുഎസ് വ്യോമത്താവളത്തിലാണ് രാസവസ്തുവായ വൈറ് ഫോസ്ഫറസ് ചോർന്നത്. ഇതോടെ സമീപത്ത് താമസിക്കുന്നവർക്ക് അധികൃതർ ജാഗ്രതാ നിർദേശം നൽകി.
സിയോൾ: ദക്ഷിണ കൊറിയയിലെ യുഎസ് സൈനികത്താവളത്തിൽ രാസചോർച്ച. തലസ്ഥാനമായ സിയോളിന് സമീപത്തെ പ്യോങ്ടേക്കിലെ യുഎസ് വ്യോമത്താവളത്തിലാണ് രാസവസ്തുവായ വൈറ് ഫോസ്ഫറസ് ചോർന്നത്. ഇതോടെ സമീപത്ത് താമസിക്കുന്നവർക്ക് അധികൃതർ ജാഗ്രതാ നിർദേശം നൽകി.
യുഎസിന്റെ ഒസാൻ വ്യോമത്താവളത്തിൽ പ്രാദേശിക സമയം ചൊവ്വാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം. ചോർച്ച ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ സമീപത്ത് താമസിക്കുന്നവരോട് സുരക്ഷിതമായ കേന്ദ്രങ്ങളിലേക്ക് മാറാൻ അധികൃതർ നിർദേശം നൽകി. വ്യോമത്താവളത്തിന് സമീപത്തെ കാൽനട യാത്രക്കാർക്കും വാഹനങ്ങൾക്കും നിയന്ത്രണമേർപ്പെടുത്തി. എന്നാൽ, ഏതാനും മണിക്കൂറുകൾക്ക് ശേഷം അധികൃതർ ജാഗ്രതാ നിർദേശം പിൻവലിച്ചു. പ്രശ്നങ്ങൾ പരിഹരിച്ചതായും വ്യക്തമാക്കി.
അതേസമയം, വ്യോമത്താവളത്തിൽ ഒരു അപകടം സംഭവിച്ചന്ന് മാത്രമാണ് യുഎസ് അധികൃതർ സംഭവത്തിൽ പ്രതികരിച്ചത്. വൈറ്റ് ഫോസ്ഫറസ് ചോർന്നതാണെന്ന കാര്യം ഔദ്യോഗികമായി യുഎസ് സൈന്യം സ്ഥിരീകരിച്ചിട്ടില്ല.


