കാൻസർ രോ​ഗത്തിൽ നിന്നും മുക്തനായി അമേരിക്കൻ പ്രസിഡന്റ്; ജോ ബൈഡൻ സുഖമായിരിക്കുന്നുവെന്ന് ഡോക്ടർ

Published : Mar 04, 2023, 10:10 AM ISTUpdated : Mar 04, 2023, 10:18 AM IST
കാൻസർ രോ​ഗത്തിൽ നിന്നും മുക്തനായി അമേരിക്കൻ പ്രസിഡന്റ്; ജോ ബൈഡൻ സുഖമായിരിക്കുന്നുവെന്ന് ഡോക്ടർ

Synopsis

പതിവ് പരിശോധനയിലാണ് ബൈഡന് സ്കിൻ കാന്‍സറാണെന്ന് കണ്ടെത്തിയത്. കാന്‍സര്‍ ബാധിച്ച ത്വക്ക് നീക്കം ചെയ്തു. 

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ കാന്‍സര്‍ പൂർണമായും ഭേദപ്പെട്ടെന്ന് ബൈഡനെ ചികിത്സിക്കുന്ന ഡോക്ടർ കെവിൻ ഒ കോർണർ. ബൈഡന് സ്കിൻ കാന്‍സറാണെന്ന് പരിശോധനയിൽ കണ്ടെത്തിയെന്നും ഫെബ്രുവരിയിൽ ചികിത്സ പൂർത്തീകരിച്ചെന്നും ഡോ കെവിൻ പറയുന്നു. 

പതിവ് പരിശോധനയിലാണ് ബൈഡന് സ്കിൻ കാന്‍സറാണെന്ന് കണ്ടെത്തിയത്. കാന്‍സര്‍ ബാധിച്ച ത്വക്ക് നീക്കം ചെയ്തു. ഒരു പ്രസിഡന്റ് എന്ന നിലയിൽ പ്രവർത്തിക്കാൻ ജോ ബൈഡൻ ആരോ​ഗ്യവാനും  ഊർജ്ജസ്വലനുമാണെന്നും ഡോക്ടർ കൂട്ടിച്ചേർത്തു. അതേസമയം, കാന്‍സര്‍ ശരീരത്തിലെ മറ്റ് സ്ഥലങ്ങളിലേക്ക് വ്യാപിച്ചിട്ടില്ല. എന്നാൽ വലുപ്പം വർദ്ധിക്കാനുള്ള സാധ്യതയുണ്ട്. അതിനാലാണ് നീക്കം ചെയ്തതെന്ന് വൈറ്റ് ഹൗസിലെ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.

അതേസമയം, പതിവ് പരിശോധനകളല്ലാതെ ക്യാൻസർ സംബന്ധമായ മറ്റു ചികിത്സകൾ ആവശ്യമില്ലെന്നാണ് റിപ്പോർട്ട്. 2024-ൽ വീണ്ടും തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ബൈഡൻ പ്രഖ്യാപിക്കുന്നതിന് മുമ്പ് ബൈഡന്റെ വൈദ്യപരിശോധന നടത്തിയിരുന്നു.  2015ൽ ബൈഡന്റെ മകൻ ബ്യൂയും ബ്രയിൻ കാന്‍സര്‍ മൂലം മരണപ്പെട്ടിരുന്നു. 

ഒഴിവാക്കൂ, ഈ ഭക്ഷണങ്ങൾ കാൻസർ സാധ്യത വർദ്ധിപ്പിക്കുന്നു ; വിദ​ഗ്ധർ പറയുന്നത്

ത്വക്കിനെ ബാധിക്കുന്ന മാരകമായ കാന്‍സര്‍ കോശങ്ങളാണ് ബേസൽ സെൽ കാർസിനോമ. ഇത് അമേരിക്കയിൽ അഞ്ചുപേരിൽ ഒരാളിൽ കാണപ്പെടുന്നുവെന്നാണ് റിപ്പോർട്ട്. അപൂർവ്വമായി മാത്രമേ മാരകമായിട്ടുള്ളൂവെങ്കിലും, ബേസൽ സെൽ കാർസിനോമ ചികിത്സ അപര്യാപ്തമോ വൈകുകയോ ചെയ്യുമ്പോൾ അപകടകരമാണെന്ന് അമേരിക്കയുടെ ഔദ്യോ​ഗിക വെബ്സൈറ്റായ നാഷണൽ ലൈബ്രറി ഓഫ് മെഡിസിൻ പറയുന്നു. 

അമ്മയ്ക്ക് അർബുദം, കമ്മിന്‍സിന് ഏകദിന പരമ്പരയും നഷ്‍ടമായേക്കും; പൂർണ പിന്തുണയുമായി ഓസീസ് സഹതാരങ്ങള്‍

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ചെങ്കടലായി പതിനായിരങ്ങൾ, വൻ ശക്തിപ്രകടനം നടത്തി കമ്യൂണിസ്റ്റ് പാർട്ടി; 70000 പേരെ അണിനിരത്തി നേപ്പാളിൽ ശക്തിപ്രകടനം
'ഗർഭപാത്രമുണ്ടെങ്കിൽ നിങ്ങളൊരു സ്ത്രീയാണ്, ഇല്ലെങ്കിൽ സ്ത്രീയാകില്ല'; പുതിയ വിവാദത്തിന് തിരി കൊളുത്തി എലോൺ മസ്ക്