അഫ്ഗാൻ വിമാനത്താവളം വീണ്ടും ആക്രമിക്കപ്പെടാൻ സാധ്യത, മുന്നറിയിപ്പുമായി അമേരിക്ക

By Web TeamFirst Published Aug 29, 2021, 7:09 AM IST
Highlights

കാബൂൾ വിമാനത്തവാള ആക്രമണത്തിന്റെ മുഖ്യസൂത്രധാരനെ ഡ്രോൺ ആക്രണത്തിലൂടെ അമേരിക്ക കൊലപ്പെടുത്തിയിരുന്നു.

കാബൂൾ: അഫ്ഗാനിസ്ഥാനിൽ വീണ്ടും മുന്നറിയിപ്പുമായി അമേരിക്ക. 36 മണിക്കൂറിനുള്ളിൽ അഫ്ഗാൻ വിമാനത്താവളം ആക്രമിക്കപ്പെടാൻ സാധ്യതയുണ്ടെന്നാണ് ജോ ബൈഡന്റെ മുന്നറിയിപ്പ്. ഞായറാഴ്ച പുലർച്ചെയോടെ ആക്രമണം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് സൈനിക മേധാവിമാരിൽ നിന്ന് തനിക്ക് വിവരം കിട്ടിയെന്നും ബൈഡൻ വെളിപ്പെടുത്തി.

കാബൂൾ വിമാനത്തവാള ആക്രമണത്തിന്റെ മുഖ്യസൂത്രധാരനെ ഡ്രോൺ ആക്രണത്തിലൂടെ അമേരിക്ക കൊലപ്പെടുത്തിയിരുന്നു.നംഗര്‍ഹാര്‍ പ്രവിശ്യയിലാണ് ആക്രമണം നടത്തിയതെന്നും ഇസ്ലാമിക് സ്‌റ്റേറ്റ് ഖൊരാസന്‍ നേതാവ് കൊല്ലപ്പെട്ടെന്നും യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് ക്യാപ്റ്റന്‍ ബില്‍ അര്‍ബന്‍ അറിയിച്ചിരുന്നു.

അഫ്ഗാന്‍ സ്‌ഫോടനത്തിന്റെ സൂത്രധാരനെ വധിച്ചെന്ന് അമേരിക്ക

സേനാപിന്മാറ്റത്തിന് താലിബാൻ നൽകിയ അന്ത്യശാസനം തീരാൻ രണ്ട് ദിവസം മാത്രം ബാക്കിനിൽക്കെ, അവസാന പൗരനെ രക്ഷപ്പെടുത്തും വരെ രക്ഷാദൗത്യം തുടരുമെന്നും ബൈഡൻ വ്യക്തമാക്കി. ചാവേറാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 170 ആയി. ഇതിനിടെ അമേരിക്കൻ സൈന്യം കാബൂൾ വിമാനത്താവളത്തിൽ നിന്ന് മടങ്ങിത്തുടങ്ങി. 

അഫ്ഗാന്‍ സ്‌ഫോടനത്തിന്റെ സൂത്രധാരനെ വധിച്ചെന്ന് അമേരിക്ക

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!