കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിൽ ഇന്ത്യൻ വംശജനായ ദിൽരാജ് ഗിൽ (28) വെടിയേറ്റ് മരിച്ചു. ഗുണ്ടാ കുടിപ്പകയുടെ ഭാഗമായ ആസൂത്രിത കൊലപാതകമാണിതെന്ന് പോലീസ് സംശയിക്കുന്നു. സംഭവസ്ഥലത്തിനടുത്തുനിന്ന് കത്തിനശിച്ച വാഹനവും കണ്ടെത്തിയിട്ടുണ്ട്.
ബ്രിട്ടീഷ് കൊളംബിയ: കാനഡയിൽ ഇന്ത്യൻ വംശജനായ 28കാരൻ കൊല്ലപ്പെട്ടു. ബ്രിട്ടീഷ് കൊളംബിയയിലെ ബർണബിയിലാണ് സംഭവം. പ്രദേശത്ത് ഗുണ്ടാ കുടിപ്പകയുടെ ഭാഗമായി നടന്ന ആസൂത്രിത കൊലപാതകമാണിതെന്ന് പൊലീസ് സംശയിക്കുന്നു. ജനുവരി 22 ന് പ്രാദേശിക സമയം വൈകിട്ട് അഞ്ചരയോടെയാണ് ദിൽരാജ് ഗിൽ കൊല്ലപ്പെട്ടതെന്ന് കനേഡിയൻ മൗണ്ടഡ് പൊലീസ് പറഞ്ഞു.
വെടിയൊച്ചക്ക് പിന്നാലെ സ്ഥലത്തെത്തിയ പൊലീസാണ് ദിൽരാജിനെ വെടിയേറ്റ നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു. വെടിവെപ്പ് നടന്ന് മിനിറ്റുകൾക്കുള്ളിൽ കിലോമീറ്ററുകൾ അകലെ ഒരു പൊലീസ് വാഹനം തീപിടിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ ദിൽരാജിൻ്റെ കൊലപാതകവുമായി ബന്ധമുണ്ടെന്ന് പൊലീസ് കരുതുന്നു.
സംഭവത്തിൽ നേരിൽക്കണ്ടവരോടും സിസിടിവി ദൃശ്യങ്ങൾ കൈയ്യിലുള്ളവരോടും അന്വേഷണവുമായി സഹകരിക്കണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു.


