ബുര്‍ഖ ധരിച്ച് നസ്റുല്ലയ്ക്കും സുഹൃത്തുകള്‍ക്കുമൊപ്പം ഭക്ഷണം കഴിക്കുന്ന അഞ്ജു; മൂന്നാമത്തെ വീഡിയോയും വൈറൽ

Published : Jul 27, 2023, 11:40 AM IST
ബുര്‍ഖ ധരിച്ച് നസ്റുല്ലയ്ക്കും സുഹൃത്തുകള്‍ക്കുമൊപ്പം ഭക്ഷണം കഴിക്കുന്ന അഞ്ജു; മൂന്നാമത്തെ വീഡിയോയും വൈറൽ

Synopsis

നസ്റുല്ലയ്ക്കും സുഹൃത്തുകള്‍ക്കുമൊപ്പം ബുര്‍ഖ ധരിച്ച അഞ്ജു എന്ന ഫാത്തിമ ഭക്ഷണം കഴിക്കുന്ന വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങള്‍ വൈറല്‍ ആയിട്ടുള്ളത്.

ലഹോര്‍: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകനെ തേടി പാകിസ്ഥാനിലെത്തി അവിടെ വിവാഹിതയായ അഞ്ജുവിന്‍റെ കൂടുതല്‍ വീഡിയോകള്‍ പുറത്ത് വന്നു. രാജസ്ഥാന്‍ സ്വദേശി അഞ്ജുവാണ് ഇസ്ലാം മതത്തിലേക്ക് മാറിയ ശേഷം കാമുകനായ നസ്റുല്ലയെ വിവാഹം കഴിച്ചിരുന്നു. ഇപ്പോള്‍ നസ്റുല്ലയ്ക്കും സുഹൃത്തുകള്‍ക്കുമൊപ്പം ബുര്‍ഖ ധരിച്ച അഞ്ജു എന്ന ഫാത്തിമ ഭക്ഷണം കഴിക്കുന്ന വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങള്‍ വൈറല്‍ ആയിട്ടുള്ളത്.

നേരത്തെ, അഞ്ജുവും നസ്റുല്ലയും വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച വീഡിയോകളും പുറത്ത് വന്നിരുന്നു. വിസയും പാസ്പോര്‍ട്ടുമടക്കം നിയമപരമായാണ് യുവതി പാകിസ്ഥാനിലെത്തിയത്. മതപരിവർത്തനത്തിന് ശേഷം ഫാത്തിമ എന്ന പേരും സ്വീകരിച്ചിരുന്നു. വിവാഹത്തിന് ശേഷം ഇരുവരും 'അഞ്ജു വിത്ത് നസ്‌റുല്ല' എന്ന പേരിലുള്ള ആദ്യ വീഡിയോയും വൈറലായിരുന്നു. ഇതിന് പിന്നാലെ ഇരുവരും പാകിസ്ഥാനിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നതിന്‍റെ വീഡിയോയും പുറത്ത് വന്നിരുന്നു.

ബ്ലോഗറായ നുമാൻ ഖാൻ റെക്കോര്‍ഡ് ചെയ്ത വീഡിയോയിൽ പാകിസ്ഥാന്‍റെ സൗന്ദര്യത്തെ കുറിച്ചാണ് അഞ്ജു എന്ന ഫാത്തിമ സംസാരിക്കുന്നത്. വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ ഇന്ത്യന്‍ യുവതി വീട്ടുകാരറിയാതെയാണ് കാമുകനെ തേടി പാകിസ്ഥാനിലെത്തിയത്. രാജസ്ഥാനിലെ അൽവാർ ജില്ലയിലെ ഭീവണ്ടി സ്വദേശിയാണ് അഞ്ജു. 2019ലാണ് നസ്‌റുല്ലയും അഞ്ജുവും ഫേസ്ബുക്കിൽ സുഹൃത്തുക്കളായത്.

ഭർത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ച് പാകിസ്ഥാനിലെത്തി ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട സുഹൃത്തിനെ വിവാഹം കഴിച്ച ഇന്ത്യൻ യുവതി അഞ്ജുവിനെതിരെ പിതാവ് ഗയാ പ്രസാദ് തോമസ് രംഗത്ത് വന്നിരുന്നു. 'രണ്ടു മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച് അവൾ പോയി. മക്കളെ കുറിച്ചു പോലും അവൾ ചിന്തിച്ചില്ല. അവൾക്ക് ഇത് ചെയ്യണമെങ്കിൽ, അവൾ ആദ്യം വിവാഹമോചനം നേടണമായിരുന്നു. ഞങ്ങളെ സംബന്ധിച്ച് അവൾ ജീവനോടെ ഇല്ല'- പിതാവ് പറഞ്ഞു. 

പാകിസ്ഥാന്‍റെ സൗന്ദര്യത്തെ കുറിച്ച് വാചാലയായി അഞ്ജു; നസ്റുല്ലയുമൊത്തുള്ള രണ്ടാമത്തെ വീഡിയോയും വൈറൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..

PREV
click me!

Recommended Stories

ശക്തമായ സമ്മർദ്ദവുമായി ഇസ്രയേൽ; ഇന്ത്യക്ക് ഭീഷണിയെന്നും മുന്നറിയിപ്പ്; ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്ന് ആവശ്യം
കൊടുംതണുപ്പിൽ 33കാരിയുടെ മരണത്തിൽ ദുരൂഹത; പർവതാരോഹകനായ കാമുകൻ മനപ്പൂർവം മരണത്തിലേക്ക് തള്ളിവിട്ടെന്ന് ആരോപണം