നടന്‍ ജൂലിയന്‍ സാന്‍ഡ്സിനെ കാണാതായ അതേയിടത്ത് മറ്റൊരാളെക്കൂടി കാണാതായി; തെരച്ചില്‍ ഊര്‍ജ്ജിതം

Published : Jan 24, 2023, 12:23 PM IST
നടന്‍ ജൂലിയന്‍ സാന്‍ഡ്സിനെ കാണാതായ അതേയിടത്ത് മറ്റൊരാളെക്കൂടി കാണാതായി; തെരച്ചില്‍ ഊര്‍ജ്ജിതം

Synopsis

ജനുവരി 13നാണ് ബ്രിട്ടീഷ് നടനെ ഇവിടെ കാണാതായത്

കാലിഫോര്‍ണിയ: ബ്രിട്ടീഷ് നടന്‍ ജൂലിയന്‍ സാന്‍ഡ്സിനെ കാണാതായ അതേയിടത്ത് ഒരാളെക്കൂടി കാണാതായതായി റിപ്പോര്‍ട്ട്. സാന്‍ഡ്സിനേപ്പോലെ തന്നെ കാലിഫോര്‍ണിയയിലെ മൌണ്ട് ബാള്‍ഡിയില്‍ ട്രെക്കിങ്ങിന് എത്തിയ ജിന്‍ ചുങ് എന്ന 75കാരനെയാണ് കാണാതായിരിക്കുന്നത്. ട്രെക്കിങ്ങിന് ശേഷം രണ്ട് പേരെ ഞായറാഴ്ച കാണാമെന്നായിരുന്നു 75കാരന്‍ പറഞ്ഞിരുന്നത്. ഇതനുസരിച്ച് ഇയാളെ കാണാനെത്തിയവരാണ് ജിന്‍ ചുങ് മടങ്ങിയെത്തിയിട്ടില്ലെന്ന് മനസിലാക്കിയത്. ഇതോടെ ഇവര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

ജനുവരി 13നാണ് ബ്രിട്ടീഷ് നടനെ ഇവിടെ കാണാതായത്. ലോസ് ആഞ്ചലസിന് വടക്ക് കിഴക്കന്‍ മേഖലയിലുള്ള സാന്‍ ഗബ്രിയേല്‍ മലനിരകളുടെ ഉയരം കൂടിയ ഭാഗത്തേക്ക് എത്തിയതായിരുന്നു ജൂലിയന്‍. രണ്ട് പേര്‍ക്കുമായുള്ള തിരച്ചില്‍ പൊലീസ് മേഖലയില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഹെലികോപ്ടറുകളും ഡ്രോണുകളും ഉപയോഗിച്ചിട്ടുള്ള തെരച്ചിലാണ് മേഖലയില്‍ പുരോഗമിക്കുന്നതെന്നാണ് ഷെരീഫ് ഡിപ്പാര്‍ട്ട്മെന്‍റ് വിശദമാക്കുന്നത്. തിങ്കളാഴ്ച ജിന്‍ ചുങിനെ കാണാതായെന്ന് കരുതപ്പെടുന്ന മേഖല അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധിച്ചിരുന്നു. ലോസ് ഏഞ്ചലസില്‍ താമസിക്കുന്ന വ്യക്തിയാണ് ചുങ്. ഞായറാഴ്ച രാവിലെയാണ് ഇയാള്‍ പര്‍വ്വതത്തിന് സമീപത്തെത്തിയത്.

മറ്റ് രണ്ട് പേര്‍ക്കൊപ്പം ഇവിടെത്തിയ 75കാരന്‍ പിന്നീട് വഴിതെറ്റി കൂട്ടം വിട്ട് പോവുകയായിരുന്നു. അമേരിക്കയിലെ വനം വകുപ്പിന്‍റെ കണക്കുകള്‍ അനുസരിച്ച് 10064 അടി ഉയരമുള്ളതാണ് മൌണ്ട് ബാള്‍ഡി. സാഹസിക പ്രിയരായ നിരവധിപ്പേരാണ് ഓരോ വര്‍ഷവും ഈ മേഖലയില്‍ എത്തുന്നത്. കടുത്ത കാറ്റും ഐസും നിറഞ്ഞ മേഖലയില്‍ മോശം കാലാവസ്ഥയേക്കുറിച്ചുള്ള മുന്നറിയിപ്പുള്ള സമയത്ത് പര്‍വ്വതം കീഴടക്കാനെത്തിയവരാണ് കാണാതായിട്ടുള്ളതെന്നാണ് അധികൃതര്‍ വിശദമാക്കുന്നത്.  1985ല്‍ ഇറങ്ങഇയ എ റൂം വിത്ത് എ വ്യൂ, 1989ല്‍ പുറത്തിറങ്ങിയ വാര്‍ലോക്ക്, 1990ല്‍ പുറത്തിറങ്ങിയ അരക്നോഫോബിയ എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ ഏറെ പ്രശസ്തനാണ് ജൂലിയന്‍ സാന്‍ഡ്സ്. 

പ്രശസ്ത നടന്‍ ജൂലിയന്‍ സാന്‍ഡിനെ കാണാതായിട്ട് ആറു ദിവസം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

രണ്ട് വലിയ ഡാമുകൾ വറ്റി, ശേഷിക്കുന്നത് 30 ദിവസത്തേക്കുള്ള വെള്ളം മാത്രം; സിന്ധു നദീജല കരാർ മരവിപ്പിച്ച ശേഷം നട്ടംതിരിഞ്ഞ് പാകിസ്ഥാൻ
ഇസ്രായേലിന് പിന്നാലെ പാകിസ്ഥാനും തുര്‍ക്കിയും സൗദിയുടമടക്കം 8 ഇസ്ലാമിക രാഷ്ട്രങ്ങള്‍ ട്രംപിന്‍റെ ഗാസ ദൗത്യത്തിന് പിന്തുണ നല്‍കി