
തായ്വാൻ: തായ്‍വാന്‍ പാര്‍ലമെന്‍റ് പൊതു തെരഞ്ഞെടുപ്പിൽ ചൈനാ വിരുദ്ധ ഡെമോക്രാറ്റിക് പ്രോഗസ്സീവ് പാർട്ടിക്ക് വിജയം. അമേരിക്കൻ അനുകൂലിയായ വില്യം ലായി പ്രസിഡന്റ് ആകും. അതേസമയം, സ്വതന്ത്ര രാജ്യമാക്കാനുള്ള ശ്രമം അനുവദിക്കില്ലെന്ന് ആവർത്തിച്ച് ചൈന രംഗത്തെത്തി. തായ്‌വാൻ -ചൈന ബന്ധം കൂടുതൽ വഷളാകുമെന്ന ആശങ്കയും ഇതോടെ ഉയര്‍ന്നു. നിലവിലെ വൈസ് പ്രസിഡന്‍റാണ് വില്യം ലായ്. 'പ്രശ്നക്കാരൻ' എന്ന് ചൈന വിശേഷിപ്പിക്കുന്ന വില്യം ലായ് അമേരിക്കയോട് അടുത്ത ബന്ധം പുലർത്തുന്ന നേതാവാണ്. ചൈനയുമായി നല്ല ബന്ധം സൂക്ഷിക്കുന്ന കുമിന്താങ് പാർട്ടി പരാജയം സമ്മതിച്ചു. ഡിപിപി വീണ്ടും അധികാരത്തിൽ വരുന്നത് തടയാൻ ചൈനയുടെ വലിയ ശ്രമം നടന്നിരുന്നു. തായ്‌വാൻ തങ്ങളുടെ രാജ്യത്തിൻറെ ഭാഗമാണെന്നാണ് ചൈന അവകാശപ്പെടുന്നത്. തായ്വാൻ ജനത ജനാധിപത്യ വ്യവസ്ഥയോടുള്ള കൂറ് ലോകത്തിന് മുന്നിൽ ഉറക്കെ പ്രഖ്യാപിച്ചിരിക്കുയാണെന്ന് വിജയിച്ച വില്യം ലായ് പ്രതികരിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam