ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെയുടെ ആദ്യ വിദേശ സന്ദർശനം ഇന്ത്യയിലേക്ക്; ഞായറാഴ്ച എത്തും

Published : Dec 10, 2024, 05:49 PM IST
ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെയുടെ ആദ്യ വിദേശ സന്ദർശനം ഇന്ത്യയിലേക്ക്; ഞായറാഴ്ച എത്തും

Synopsis

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ശ്രീലങ്കൻ പ്രസിഡന്റ് ദിസനായകെ ഞായറാഴ്ച ഇന്ത്യയിലെത്തും

ദില്ലി : ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെയുടെ ആദ്യ വിദേശ സന്ദർശനം ഇന്ത്യയിലേക്ക്. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ദിസനായകെ ഞായറാഴ്ച ഇന്ത്യയിലെത്തും എന്ന് ലങ്കൻ സർക്കാർ അറിയിച്ചു. രാഷ്‌ട്രപതി, പ്രധാനമന്ത്രി തുടങ്ങിയവരുമായി ദിസനായകെ ചർച്ചകൾ നടത്തും. വിദേശകാര്യ മന്ത്രിയും ധനകാര്യസഹ മന്ത്രിയും ദിസനായകെയ്ക്കൊപ്പം ഉണ്ടാകുമെന്നും ലങ്കൻ സർക്കാർ വക്താവ് പറഞ്ഞു. കമ്യൂണിസ്റ്റ് നേതാവായ  ദിസനായകെ ഇന്ത്യ സന്ദർശനത്തിന് ശേഷം ചൈനയിലേക്കുംപോകുന്നുണ്ട്. എന്നാൽ ചൈനീസ് സന്ദർശനത്തിന്റെ തീയതി പ്രഖ്യാപിച്ചിട്ടില്ല.

 


 

PREV
click me!

Recommended Stories

25 ലക്ഷം പൂച്ചകളെ കൊന്നൊടുക്കാൻ ന്യൂസിലാൻഡ്, ജൈവ വൈവിധ്യം തകർന്നതോടെ അറ്റകൈ പ്രയോഗം
കോടതി കൂടെ നിന്നു, ഒമ്പത് മാസം ഗർഭിണിയായ സുനാലി ഖാത്തൂനും മകനും തിരിച്ച് ഇന്ത്യയിലെത്തി, നാട് കടത്തിയിട്ട് 6 മാസം