ആപ്പിൾ പ്രേമികളേ ശ്രദ്ധിക്കൂ, എഐ തിരിച്ചടിച്ചു, ഉൽപ്പന്നങ്ങൾക്ക് കുത്തനെ വിലകൂട്ടി, മാക് ബുക്കിനും ഐപാഡിനും വില വര്‍ധന

Published : Jun 25, 2026, 09:23 PM IST
Apple

Synopsis

എഐ രംഗത്തെ ഉയർന്ന ഡിമാൻഡ് കാരണം ചിപ്പുകളടക്കം ഘടകങ്ങള്‍ക്ക് വില കൂടിയതും ലഭ്യത കുറഞ്ഞതുമാണ് വില കൂടാൻ കാരണം.

ദില്ലി: കമ്പ്യൂട്ടറുകളുടെയും മറ്റ് പ്രധാന ഉൽപ്പന്നങ്ങളുടെയും വില കൂട്ടി ആപ്പിള്‍. മാക്ക് ബുക്കുകളുടെയും, മാക് മിനികളുടെയും അടക്കം വില കൂട്ടി. എം 4 മാക് മിനിയുടെ വില 59,900ൽ നിന്ന് 82,900 രൂപയായി ഉയർന്നു. മാക്ബുക്ക് എയർ എം 5ന് 1,20,900ത്തിൽ നിന്ന് 1,49,900 രൂപയിലേക്ക് ഉയർത്തി. ആപ്പിള്‍ ടിവി, ഹോംപോഡ് എന്നീ ഉൽപന്നങ്ങളുടെ വിലയും കൂടും. പുതുതായി അവതരിപ്പിക്കാൻ പോകുന്ന ഐഫോൺ 18നും ഉയർന്ന വില നൽകേണ്ടി വരും. ഐ പാഡ് വിലയും കൂട്ടി. എന്നാൽ നിലവിലെ ഐ ഫോണുകളുടെ വില കൂട്ടില്ല. എഐ രംഗത്തെ ഉയർന്ന ഡിമാൻഡ് കാരണം ചിപ്പുകളടക്കം ഘടകങ്ങള്‍ക്ക് വില കൂടിയതും ലഭ്യത കുറഞ്ഞതുമാണ് വില കൂടാൻ കാരണം. വില കൂട്ടാതെ നി‌ർവാഹമില്ലെന്ന് ആപ്പിള്‍ വിശദീകരിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

യെമനിൽ കാറിൽ ബോംബ് വെച്ച് മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തി; കൊല്ലപ്പെട്ടത് സൗദി അറേബ്യൻ ദൃശ്യമാധ്യമത്തിൻ്റെ കറസ്പോണ്ടൻ്റ്
ഉച്ചഭക്ഷണത്തിന് ശേഷം ഉറങ്ങുന്നതിനിടയിൽ ഹൃദയാഘാതം; പ്രവാസി മലയാളി സൗദിയിൽ മരിച്ചു