ഇന്ത്യൻ വംശജയെ കാണാനില്ലെന്ന് പരാതി നൽകി, പിന്നാലെ അമേരിക്കയിൽ നിന്ന് മുങ്ങി, 26കാരനെ തമിഴ്നാട്ടിൽ നിന്ന് പിടികൂടി ഇൻറർപോൾ

Published : Jan 05, 2026, 02:30 PM IST
Nikitha Rao Godishala

Synopsis

ജനുവരി 2ാം തിയതിയാണ് അർജുൻ ശർമ്മ ഹവാർഡ് കൌണ്ടി പൊലീസ് സ്റ്റേഷനിൽ നികിതയെ കാണാനില്ലെന്ന് പരാതി നൽകിയത്

ചെന്നൈ: മുൻ കാമുകിയെ കാണാനില്ലെന്ന് പരാതി നൽകിയ ശേഷം രാജ്യം വിട്ടു. 27കാരിയായ ഇന്ത്യൻ വംശജയുടെ കൊലപാതകിയെ ഇന്റർ പോൾ തമിഴ്നാട്ടിൽ നിന്ന് പിടികൂടി. ഇന്ത്യൻ വംശജയും അമേരിക്കയിലെ മെറിലാൻഡിൽ ഡാറ്റാ അനലിസ്റ്റുമായിരുന്ന 27കാരി നികിത റാവു ഗോദിശാലയുടെ കൊലപാതകത്തിലാണ് അർജുൻ ശർമ്മ അറസ്റ്റിലായത്. ജനുവരി 2ാം തിയതിയാണ് അർജുൻ ശർമ്മ ഹവാർഡ് കൌണ്ടി പൊലീസ് സ്റ്റേഷനിൽ നികിതയെ കാണാനില്ലെന്ന് പരാതി നൽകിയത്. ഡിസംബർ 31 ന് തന്‍റെ അപ്പാർട്ട്മെന്റിൽ വച്ചാണ് നികിതയെ അവസാനമായി കണ്ടതെന്നും ഇയാൾ പൊലീസിനോട് വിശദമാക്കിയത്. പൊലീസ് യുവതിക്കായുള്ള അന്വേഷണം ആരംഭിച്ചതോടെ യുവാവ് ഇന്ത്യയിലേക്ക് കടന്നുകളയുകയായിരുന്നു. പിന്നാലെ തന്നെ പൊലീസ് യുവതിയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. ജനുവരി മൂന്നാം തിയതി അർജുൻ ശർമ്മയുടെ അപാർട്ട്മെന്റിൽ നിന്നാണ് നികിതയുടെ മൃതദേഹം കണ്ടെത്തിയത്. ശരീരത്ത് ആകമാനം കുത്തേറ്റ നിലയിലായിരുന്നു 27കാരിയുടെ മൃതദേഹമുണ്ടായിരുന്നത്. ക്രൂരമായ ആക്രമണത്തിനിരയായാണ് യുവതി മരിച്ചതെന്ന് പൊലീസ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് അർജുൻ അമേരിക്ക വിട്ടതായി യുഎസ് പൊലീസിന് വ്യക്തമായത്. ഇതോടെ ഹവാർഡ് കൌണ്ടി പൊലീസ് അർജുൻ ശർമയ്ക്കെതിരെ കൊലപാതക കുറ്റത്തിന് അറസ്റ്റ് വാറന്റ് പുറത്തിറക്കുകയായിരുന്നു.

പരാതി നൽകിയതിന് പിന്നാലെ അമേരിക്കയിൽ നിന്ന് മുങ്ങി അർജുൻ ശർമ്മ

കൊലപാതക കാരണം യുവാവിനെ ചോദ്യം ചെയ്യുന്നതിലൂടെ വ്യക്തമാവുമെന്ന ധാരണയിലാണ് പൊലീസുള്ളത്. 2025 ഫെബ്രുവരി മുതൽ മെറിലാൻഡിലെ വ്ഹേദ ഹെൽത്തിൽ ഡാറ്റ ആൻഡ് സ്ട്രാറ്റജി അനലിസ്റ്റ് ആയി ജോലി ചെയ്യുകയാണ്. മെറിലാൻഡിൽ തനിച്ചായിരുന്നു യുവതി താമസിച്ചിരുന്നത്. യുഎസ് ഫെഡറൽ ഏജൻസികൾ ഇന്ത്യൻ അധികൃതരുമായി ബന്ധപ്പെട്ടാണ് അർജുനെ അറസ്റ്റ് ചെയ്തിട്ടുള്ളത്. ഡിസംബർ 31ന് രാത്രി 7 മണിക്ക് ശേഷമാണ് നികിത റാവു ഗോദിശാല കൊല്ലപ്പെട്ടത് എന്നാണ് പൊലീസിന്‍റെ നിഗമനം. നികിതയുടെ കുടുംബവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും സാധ്യമായ എല്ലാ കോൺസുലാർ സഹായവും നൽകുമെന്നും ഇന്ത്യൻ എംബസി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇന്ത്യക്കെതിരെ വീണ്ടും ട്രംപിന്‍റെ നികുതി ഭീഷണി, 'ഞാൻ സന്തോഷവാനല്ലെന്ന് മോദിക്കറിയാം, അമേരിക്കയുടെ താൽപ്പര്യം നോക്കണം'
മദൂറോയെ ഇന്നു മൻഹാറ്റൻ ഫെഡറൽ കോടതിയിൽ ഹാജരാക്കും; 2020ലെ ലഹരിക്കടത്ത് കേസിൽ വിചാരണ നേരിടും