ക്യാപിറ്റോളിന് നേരെയുള്ള ആക്രമണം നാസികളെ ഓര്‍മിപ്പിക്കുന്നു; ട്രംപിനെതിരെ അര്‍ണോള്‍ഡ് ഷ്വാസ്നെഗര്‍

By Web TeamFirst Published Jan 11, 2021, 2:11 PM IST
Highlights

അമേരിക്കയുടെ മുന്‍ പ്രസിഡന്‍റ്  ട്രംപ് പരാജയപ്പെട്ട നേതാവാണ്. ചരിത്രത്തിലെ എക്കാലത്തെയും മോശം പ്രസിഡന്‍റാകാനാണ് അദ്ദേഹത്തിന്‍റ ശ്രമം.

വാഷിംഗ്ടൺ: യുഎസ് പാര്‍ലമെന്റായ ക്യാപിറ്റോള്‍ മന്ദിരത്തിന് നേരെ ട്രംപ് അനുകൂലികള്‍ നടത്തിയ അക്രമണത്തെ അപലപിച്ച് ഹോളിവുഡ് താരവും  മുൻ കാലിഫോർണിയ ഗവർണറുമായ അര്‍ണോള്‍ഡ് ഷ്വാസ്നെഗര്‍. ക്യാപിറ്റോള്‍ മന്ദിരത്തിന് നേരെ ആക്രമണം നടത്തിയ സംഘം ജര്‍മിനിയില്‍ വംശഹത്യനടത്തിയ നാസികളെപ്പോലെയാണെന്ന്  അര്‍ണോള്‍ഡ് ഷ്വാസ്നെഗ്ഗര്‍ ടവീഡിയോ സന്ദേശത്തിലൂടെ പറഞ്ഞു.

'ബുധനാഴ്ച അമേരിക്കയുടെ ജാലകങ്ങള്‍ തകര്‍ക്കപ്പെട്ട രാത്രിയായിരുന്നു. ജൂതന്മാരുടെ വീടുകള്‍ തകര്‍ത്തവരെപ്പോലെയാണ് ഡൊണാള്‍ഡ് ട്രംപിന്‍റെ അട്ടിമറി ശ്രമങ്ങള്‍'. അത് നാസികളെ ഓര്‍മിപ്പിക്കുന്നതാണ്. ഏറ്റവും മോശം ഭരണകൂടമായിരുന്നു ട്രംപിന്‍റേത്, അതില്‍ നിരാശയുണ്ടെന്നും ഷ്വാസ്നെഗ്ഗര്‍ വ്യക്തമാക്കി.  

അമേരിക്കയുടെ മുന്‍ പ്രസിഡന്‍റ്  ട്രംപ് പരാജയപ്പെട്ട നേതാവാണ്. ചരിത്രത്തിലെ എക്കാലത്തെയും മോശം പ്രസിഡന്‍റാകാനാണ് അദ്ദേഹത്തിന്‍റ ശ്രമം, പക്ഷേ   ഒരു പഴയ ട്വീറ്റിനെപ്പോലെ തന്നെ ട്രംപ് അപ്രസക്തനാകും.  ന്യായമായി നടന്ന ഒരു തെരഞ്ഞെടുപ്പിന്‍റെ ഫലം അസാധുവാക്കാനാണ് ട്രംപ് ശ്രമിക്കുന്നത്. ജനങ്ങളോട് നുണപറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് തെരഞ്ഞെടുപ്പ് ഫലം അട്ടിമരിക്കാനാണ് ശ്രമം. നിങ്ങള്‍ ഏത് രാഷ്ട്രീയമുള്ള ആളുമായിരിക്കട്ടെ, തെരഞ്ഞെടുപ്പ് ഫലത്തെ അംഗീകരിക്കണം. ബൈഡന്‍റെ വിജയം അംഗീകരിക്കണം-  ഷ്വാസെനെഗർ പറഞ്ഞു. .

click me!