
മിന്ദനാവോ: ഫിലിപ്പീന്‍സിലെ മിന്ദനാവോ ദ്വീപിന് സമീപം വലിയ ഭൂകമ്പം പിന്നാലെ സുനാമി മുന്നറിയിപ്പ്. മിന്ദനാവോ ദ്വീപിന് സമീപമാണ് റിക്ടർ സ്കെയിലിൽ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. 63 കിലോമീറ്റർ അകലേക്ക് വരെയാണ് ഭൂകമ്പത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടത്. ഇതിന് പിന്നാലെ ഫിലിപ്പീന്‍സിലും ജപ്പാനിലും സുനാമി മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്. ഇന്ത്യന്‍ സമയം വൈകീട്ട് എട്ട് മണിയോടെയാണ് ഭൂകമ്പമുണ്ടായത്.
ഇന്ന് അർധരാത്രിയോടെ ഫിലിപ്പീന്‍സിൽ സുനാമിത്തിരകളെത്തുമെന്നാണ് മുന്നറിയിപ്പ്. ഇത് മണിക്കൂറുകൾ തുടർന്നേക്കുമെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മൂന്ന് അടി ഉയരം വരെയുള്ള സുനാമി തിരകൾ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ജപ്പാന്റെ പശ്ചിമ തീരത്തേക്ക് ഇതിലും ശക്തിയേറിയ ഭീമാകാരമായ തിരമാലകളെത്തുമെന്നാണ് മുന്നറിയിപ്പ്. മിന്ദനാവോ ദ്വീപിന് സമീപത്തുണ്ടായ ഭൂചലനത്തിന് അരമണിക്കൂറിന് പിന്നാലെ തുടർ ചലനങ്ങളും ഉണ്ടായി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം