മുസ്ലിം പള്ളിയില്‍ ബോംബാക്രമണം; മരണസംഖ്യ 100 കടന്നു

Published : Oct 08, 2021, 08:45 PM IST
മുസ്ലിം പള്ളിയില്‍ ബോംബാക്രമണം; മരണസംഖ്യ 100 കടന്നു

Synopsis

വെള്ളിയാഴ്ച പ്രാര്‍ത്ഥന നടക്കുന്ന സമയത്തായിരുന്നു ആക്രമണം. നിരവധി പേരാണ് പ്രാര്‍ത്ഥനക്കായി പള്ളിയില്‍ ഒത്തുകൂടിയിരുന്നത്. ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചു.  

കാബൂള്‍: വടക്കന്‍ അഫ്ഗാനിലെ (Afghanistan) കുന്ദൂസിലെ (Kunduz) ഷിയാ പള്ളിയിലുണ്ടായ (shia mosque) ചാവേര്‍ ആക്രമണത്തില്‍ (suicide attack) മരണം 100 കടന്നു. മരണ സംഖ്യ 100 കടന്നതായി താലിബാനും (Taliban) സ്ഥിരീകരിച്ചു. കുന്ദൂസിലെ ഷിയാ പള്ളിയില്‍ ഇന്ന് ഉച്ചക്ക് ഭീകരാക്രമണം നടന്നെന്നും നിരവധി പേര്‍ രക്തസാക്ഷികളായെന്നും താലിബാന്‍ വക്താവ് സബീഹുള്ള മുജാഹിദ് വ്യക്തമാക്കി. വെള്ളിയാഴ്ച പ്രാര്‍ത്ഥന നടക്കുന്ന സമയത്തായിരുന്നു ആക്രമണം. നിരവധി പേരാണ് പ്രാര്‍ത്ഥനക്കായി പള്ളിയില്‍ ഒത്തുകൂടിയിരുന്നത്. ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചു.

കുട്ടികളടക്കമുള്ളവര്‍ മരിച്ചവരിലുള്‍പ്പെടുന്നു.  കഴിഞ്ഞ ദിവസം മറ്റൊരു പള്ളിയില്‍ നടന്ന ആക്രമണത്തില്‍ 12ലേറെപ്പേര്‍ കൊല്ലപ്പെട്ടിരുന്നു. പരിക്കേറ്റ നിരവധിപ്പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആക്രമണം നടന്നതായി താലിബാനും സ്ഥിരീകരിച്ചു. എന്നാല്‍ എത്രപേര്‍ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ചിട്ടില്ല. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. അഫ്ഗാനില്‍ വ്യാവസായികമായി ഏറെ പ്രധാന്യമുള്ള നഗരമാണ് കുന്ദുസ്.

ന്യൂനപക്ഷമായ ഷിയാക്കള്‍ക്കെതിരെ ഭീകരവാദികളുടെ ആക്രമണം നടക്കാറുണ്ട്. അഫ്ഗാന്‍ ജനസംഖ്യയില്‍ 20 ശതമാനമാണ് ഷിയാ മുസ്ലീങ്ങള്‍. ഹസാരയിലാണ് ഭൂരിപക്ഷം ഷിയാക്കളും താമസിക്കുന്നത്. അഫ്ഗാനില്‍ നിന്ന് യുഎസ് സൈന്യം പിന്മാറിയ ശേഷമുള്ള ഏറ്റവും വലിയ ആക്രമണമാണ് നടന്നത്. 2017 ഒക്ടോബറില്‍ ഷിയാ പള്ളിക്ക് നേരെ ആക്രമണമുണ്ടായിരുന്നു. അന്ന് 56 പേരാണ് കൊല്ലപ്പെട്ടത്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മെഡിറ്ററേനിയൻ കടലിൽ ആദ്യത്തെ ആക്രമണം, റഷ്യൻ കപ്പൽ വ്യൂഹത്തിന് നേരെ ഡ്രോൺ ആക്രമണവുമായി യുക്രൈൻ
സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് കേന്ദ്രങ്ങളിൽ അമേരിക്കയുടെ ഓപ്പറേഷൻ ഹോക്കി, ജോർദാനിൽ നിന്നെത്തി യുദ്ധ വിമാനം