ഒമാൻ തീരത്തിനു അടുത്ത് കപ്പലിന് നേരെ ആക്രമണം; ഗൾഫ് രാജ്യങ്ങൾക്ക് വീണ്ടും ഇറാൻ്റെ മുന്നറിയിപ്പ്

Published : Sep 01, 2026, 05:47 AM ISTUpdated : Sep 01, 2026, 12:38 PM IST
us iran ceasefire hormuz strait ship attack maritime tension oil route security gulf

Synopsis

ഒമാൻ തീരത്തിന് അടുത്ത് ഇന്ത്യൻ മഹാ സമുദ്രത്തിൽ കപ്പലിന് നേരെ ആക്രമണം. ഇതിന് പിന്നാലെ ഗൾഫ് രാജ്യങ്ങൾക്ക് വീണ്ടും ഇറാൻ മുന്നറിയിപ്പ് നൽകി. സ്വന്തം മണ്ണിൽ നിന്ന് അമേരിക്കൻ ആക്രമണം അനുവദിക്കരുത് എന്നായിരുന്നു മുന്നറിയിപ്പ്.

മസ്കത്ത്: ഹോർമൂസിൽ ഒമാന്റെ ഖസബ് തീരത്തിന് സമീപവും ഇന്ത്യൻ മഹാസമുദ്രത്തിലും വീണ്ടും കപ്പലുകൾ ആക്രമിക്കപ്പെട്ടു. അതേസമയം, അമേരിക്ക വഴങ്ങിയാൽ ഇറാനും ചർച്ചകൾക്ക് ഒരുക്കമെന്ന് ഇറാൻ പ്രസിഡൻ്റ് ആവർത്തിച്ചു. നേരത്തെ ഒപ്പിട്ട സമാധാന ധാരണ പുനസ്ഥാപിക്കാനാണ് ഇറാന്റെ താൽപര്യം. സമ്മർദത്തിലൂടെ ഇറാനെ ചർച്ചകളിലേക്കെത്തിക്കുമെന്ന നിലപാടിലാണ് അമേരിക്ക. സ്വന്തം മണ്ണിൽ നിന്ന് ഇറാനു നേരെ ആക്രമണം അനുവദിക്കരുതെന്ന് മേഖലയിലെ രാജ്യങ്ങൾക്ക് ഇറാൻ മുന്നറിയിപ്പ് നൽകി.

ഇന്ത്യൻ മഹാസമുദ്രത്തിൽ കപ്പലിന് നേരെയുണ്ടായത് സൈനിക ഇടപെടലാണ്. ആരുടേതാണെന്ന് യുകെ മാരിടൈം ഏജൻസി വ്യക്തമാക്കിയിട്ടില്ല. ഹോർമൂസിൽ ഒമാന്റെ ഖസബ് തീരത്തിന് സമീപം ഒരു ടാങ്കറിന് നേരെ മൂന്ന് ഡ്രോണുകളാണ് പാഞ്ഞടുത്തത്. ഹോർമൂസ് നിയന്ത്രിക്കുന്നുവെന്നവകാശപ്പെട്ട് അമേരിക്കയും ഇറാനും തുടരുന്ന ബലപരീക്ഷണമാണ് വീണ്ടും ഹോർമൂസിനെ തീപിടിപ്പിക്കുന്നത്. ചർച്ചകൾക്കുള്ള സന്നദ്ധത മുൻപില്ലാത്ത വിധം ആവർത്തിക്കുകയാണ് ഇറാൻ. അമേരിക്ക നേരത്തെ ഒപ്പിട്ട സമാധാന ധാരണയിലേക്ക് മടങ്ങിയെത്തണമെന്ന് ഇറാൻ പ്രസിഡണ്ടും വിദേശകാര്യ മന്ത്രിയും ആവർത്തിക്കുന്നു. സമ്മർദം ചെലുത്തി ഇറാനെ ചർച്ചയിലേക്ക് കൊണ്ടു വരാൻ തന്നെയാണ് സാമ്പത്തിക ഉപരോധമെന്ന് അമേരിക്കൻ ട്രഷറി സെക്രട്ടറി പറഞ്ഞു. തങ്ങളുടെ മണ്ണിൽ നിന്ന് ഇറാനു നേരെ ആക്രമണത്തിന് അവസരം നൽകിയാൽ തിരിച്ചടിയുണ്ടാകുമെന്നാണ് മേഖലയിലെ രാജ്യങ്ങൾക്ക് ഇറാന്റെ മുന്നറിയിപ്പ്. അതിനിടെ, ഇതുവരെ ഇറാന്റെ തിരിച്ചടികൾ അയിരത്തിലധികം ഇസ്രയേലി സൈനികർ കൊല്ലപ്പെട്ടതായി ഇറാൻ സേന അവകാശപ്പെട്ടു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

357 യാത്രക്കാർ, റൺവേയിൽ ലാൻഡ് ചെയ്യുന്നതിനിടെ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചു
ഉംറ തീർഥാടകർ ഉൾപ്പെടെയുള്ള സൗദി യാത്രക്കാർക്ക് പ്രതിസന്ധി നീളും; എയർഇന്ത്യയും എയർഇന്ത്യ എക്സ്പ്രസും 24 വരെ സർവീസുകൾ റദ്ദാക്കി